പൈലറ്റിന്റെ മനസ്സുവായിക്കാന്‍ ഉപകരണം!

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 1 ഫെബ്രുവരി 2012 (13:47 IST)
PRO
PRO
പൈലറ്റുമാരുടെ മനസ്സുവായിക്കാന്‍ കഴിയുന്ന സാങ്കേതിക ഉപകരണം ഉടന്‍ തന്നെ കണ്ടുപിടിച്ചേക്കുമെന്ന് ഗവേഷകര്‍. ഈ കണ്ടുപിടിത്തം വിജയകരമാകുകയാണെങ്കില്‍ വിമാനാപകടങ്ങളില്‍ വലിയൊരു പങ്കും കുറയ്‌ക്കാന്‍ കഴിയും.

ഇലക്ട്രോഎന്‍സിഫലോഗ്രാഫിക് ബ്രെയിന്‍ വേവ് ഡിറ്റക്ഷന്‍ ടെക്‌നോളജിയിലെ പുത്തന്‍ വികാസമാണ് കണ്ടുപിടുത്തത്തിലേക്ക് വഴിതെളിക്കുന്നത്. മുന്നറിയിപ്പ് സന്ദേശങ്ങളോട് പൈലറ്റ് പ്രതികരിക്കാതിരിക്കുകയാണെങ്കില്‍ അവരുടെ ഹെല്‍‌മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഇ‌ഇജി സ്കാനറുകള്‍ വഴി അപകടനിലയെക്കുറിച്ച് അറിയാനാകും.

ഈ നൂതന സെന്‍‌സറുകള്‍ക്ക് തലച്ചോറിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനത്തെ മനസ്സിലാക്കാനാകുകയും പൈലറ്റ് അബോധാവസ്ഥയില്‍ പോകുകയാണെങ്കില്‍ സിഗ്‌നല്‍ നല്‍കാനും തുടര്‍രക്ഷാനടപടിയെടുക്കുന്നതിനും സഹായിക്കാനും കഴിയും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണത്തില്‍, ഭാരം കൂടിയ ഹെല്‍‌മറ്റില്‍ നിരവധി വയറുകള്‍ ഘടിപ്പിച്ചാണ് സ്‌കാന്‍ പ്രവര്‍ത്തനം നടത്തിനോക്കുന്നത്. എന്നാല്‍ സിഗ്‌നല്‍ തടസ്സപ്പെടാതിരിക്കണമെങ്കില്‍ തല അനങ്ങാതെ നിര്‍ത്തേണ്ടതുണ്ട്.

പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്ന കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ സ്കോട്ട് മക്കീഗ് ആണ്. 3.5 കിലോഗ്രാം വരുന്ന ഹെഡ്‌സെറ്റ് തലയില്‍ വച്ചാണ് പരീക്ഷണം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചുള്ള ഈ കണ്ടുപിടിത്തം വിജയകരമാകുകയാണെങ്കില്‍ അതൊരു വലിയ നേട്ടം തന്നെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :