പേറ്റന്റ് ലംഘനം: ഫേസ്‌ബുക്കിനെതിരെ യാഹുവിന്റെ കേസ്

സാന്‍ഫ്രാന്‍സിസ്‌കോ| WEBDUNIA|
PRO
PRO
തങ്ങളുടെ പത്തോളം പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ച് പ്രമുഖ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്‌ബുക്കിനെതിരെ യു.എസ് കോടതിയില്‍ യാഹൂ കേസ് ഫയല്‍ ചെയ്‌തു. യു.എസ് പേറ്റന്റ് ഓഫീസ് അംഗീകരിച്ച യാഹുവിന്റെ കണ്ടുപിടുത്തങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഫേസ്‌ബുക്കിന്റെ സാങ്കേതികവിദ്യയെന്ന് യാഹുവിന്റെ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

സന്ദേശമയയ്‌ക്കല്‍, വാര്‍ത്താ ഫീഡ് ജനറേഷന്‍, സോഷ്യല്‍ കമന്റിംഗ്, പരസ്യ പ്രദര്‍ശനം, വഞ്ചനയില്‍ നിന്നും ചതിയില്‍ നിന്നുമുള്ള സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള ഓണ്‍‌ലൈന്‍ ഉല്‍പ്പന്നങ്ങളിലെ അതിനൂതന കണ്ടുപിടുത്തങ്ങള്‍ യാഹുവിന്റെ പേറ്റന്റില്‍ ഉള്‍പ്പെടുന്നതായും യാഹു അറിയിച്ചു.

ഫേസ്‌ബുക്കിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് മോഡല്‍ പൂര്‍ണ്ണമായും യാഹുവിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

English Summary: Yahoo! filed a lawsuit against Facebook accusing the social networking giant of patent infringement. Yahoo!, in the suit filed in US District Court yesterday for the Northern District of California, accused Facebook of infringing on 10 of its patents.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :