പുടിനെ ‘അറസ്റ്റ്‘ ചെയ്തു; വീഡിയോ സൂ‍പ്പര്‍ ഹിറ്റ്!

മോസ്കോ| WEBDUNIA|
PRO
PRO
റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. ഇതിനിടെ പുടിനെ അറസ്റ്റ് ചെയ്തതായുള്ള വ്യാജ വീഡിയോ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ട് മൂന്ന് ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

മുന്‍ എണ്ണ വ്യവസാ‍യി ആയ മിഖായേല്‍ ഖോദോര്‍കോവ്സ്കിയെ അറസ്റ്റ് ചെയ്തതിന്റെ വാര്‍ത്താ ക്ലിപ്പ് മോര്‍ഫ് ചെയ്ത് പുടിനെ അറസ്റ്റ് ചെയ്യുന്നതാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. പുടിന്റെ രാഷ്ട്രീയ കുടിപ്പകയുടെ ഇരയായിരുന്നു ഖോദോര്‍കോവ്സ്കി എന്ന രീതില്‍ മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2000 മുതല്‍ 2008 വരെ റഷ്യയുടെ പ്രസിഡന്റ് ആയിരുന്ന പുടിന്‍ മാര്‍ച്ച് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :