പതിനായിരം നോവലുകള്‍ മോഷ്ടിച്ച വിരുതന്‍!

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച 10,000 നോവലുകള്‍ കോപ്പി ചെയ്ത് സ്വന്തം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത 25-കാരന് ജയില്‍ ശിക്ഷ. പത്ത് മാസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. 7,890 ഡോളര്‍ പിഴയും ഇയാള്‍ അടയ്ക്കണം.

യാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചൈനീസ് പൌരനാണ് പലരുടേയും നോവലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് സ്വന്തം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് കാശുണ്ടാക്കിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ഇയാള്‍ നോവലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ ലൈബ്രറി തയ്യാറാക്കിയത്. വായനക്കാര്‍ക്ക് ഇവ സൌജന്യമായി വായിക്കാനുള്ള സൌകര്യവും വെബ്സൈറ്റില്‍ ലഭ്യമായിരുന്നു.

ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം പല ജോലികള്‍ക്കും ശ്രമിച്ചെങ്കിലും അതൊന്നും കിട്ടിയില്ലെന്നും അതിനാലാണ് ഓണ്‍ലൈന്‍ ലൈബ്രറി ആരംഭിച്ചതെന്നുമാണ് ഇയാള്‍ കോടതിയില്‍ ബോധിപ്പിച്ചത്. ജൂണില്‍ ആണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :