നോകിയയുടെ ‘സംഗീതക്കച്ചവടം’

മുംബൈ| WEBDUNIA|
പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ, സംഗീതവില്‍‌പന തുടങ്ങുന്നു. നോകിയയുടെ തന്നെ ഈ വര്‍ഷം തുടങ്ങിയ ഒവി‌ഐ സ്റ്റോര്‍ വഴിയായിരിക്കും പാട്ടുകള്‍ക്കായി വരിക്കാരെ ചേര്‍ക്കുക. ഒ വി എ എന്നത് നോകിയ ആപ്ലിക്കേഷന്‍സിന്‍റെ ഓണ്‍ലൈന്‍ വിപണിയാണ്. ഇത് വഴി നോകിയ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍, ഗെയിം, മാപുകള്‍ തുടങ്ങീ ഒട്ടനവധി മള്‍ട്ടിമീഡിയ സേവനങ്ങള്‍ ലഭ്യമാകും.

ഏകദേശം നൂറ് രൂപ ചെലവ് വരുന്ന ഓണ്‍ലൈന്‍ മ്യൂസിക് സേവന പാക്കേജ്, ഓണ്‍ലൈന്‍ വഴിയായിരിക്കും ലഭ്യമാകുക എന്ന് നോകിയയുടെ ഇന്ത്യന്‍ വക്താവ് വിനീത് തനേജ പറഞ്ഞു. നൂറ് രൂപ പാക്കേജ് ആക്ടിവേറ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ സംഗീതസേവനം ലഭിക്കും. എന്നാല്‍, ഇത്തരമൊരു പാക്കേജിന്‍റെ പൂര്‍ണവിവരം പുറത്തു വിടാന്‍ അദ്ദേഹം തയാറായിട്ടില്ല.

അതേസമയം, ഇ-മെയില്‍ സര്‍വീസ് നോകിയയുടെ എല്ലാ വരിക്കാര്‍ക്കും സൌജന്യമാക്കും. ഇത്തരം സേവനങ്ങള്‍ സൌജന്യമാക്കുന്നതിലൂടെ നോകിയയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ വരിക്കാരെ ലഭിക്കുമെന്നും തനേജ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :