ധനുഷിന്റെ പാട്ട് ഓണ്‍‌ലൈനില്‍ ചോര്‍ന്നു!

WEBDUNIA|
PRO
PRO
നടന്‍ ധനുഷ് പിന്നണി പാടുന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയതാണ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ധനുഷ് ഗാനരചനയും നിര്‍വഹിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. ധനുഷിനെ ഭാര്യയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘3’ എന്ന ചിത്രത്തിനു വേണ്ടിയാണ് ധനുഷ് സ്വന്തം ഗാനം ആലപിച്ചത്. ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന ആ ഗാനങ്ങള്‍ ഓണ്‍‌ലൈനില്‍ ചോര്‍ന്നിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഒരു ഗംഭീരചടങ്ങില്‍ ഓഡീയോ റിലീസ് ചെയ്യാനായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍ ഈ ഗാനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഇപ്പോള്‍ ലഭ്യമാണ്. അതിനാല്‍ ഒറ്റ ട്രാക്കിന്റെ ഓഡിയോ റിലീസിംഗ്‌ ഉടന്‍നടത്താനുള്ള ഒരുക്കങ്ങളിലാണ്‌ അണിയറപ്രവര്‍ത്തകര്‍. സിംഗിള്‍ ട്രാക്ക്‌ 16ന്‌ പുറത്തെത്തിക്കാനാണ് തീരുമാനം. സോണി മ്യുസിക്കാണ്‌ ചിത്രത്തിന്റെ ഓഡിയോറൈറ്റ്‌ നേടിയിരിക്കുന്നത്‌.

ചിത്രത്തില്‍ തീം മ്യൂസിക് ഉള്‍പ്പടെ പത്ത് ഗാനങ്ങളാണ് ഉള്ളത്. ഏഴുഗാനങ്ങളുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്‌ ധനുഷാണ്. ഒരു ഗാനം ഐശ്വര്യയുടേതാണ്. ചിത്രത്തിലെ തമിഴിലും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയുള്ള `വൈ ദിസ്‌...' ഗാനം പാടിയിരിക്കുന്നത് ധനുഷാണ്. യുവാക്കളെ ഹരംകൊള്ളിക്കുന്ന രീതിയില്‍ നവാഗതനായ അനിരുദ്ധാണ്‌ `3'ക്കുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്‌.

കമലഹാസന്റെ മകള്‍ ശ്രുതി ഹാസനാണ്‌ നായിക എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധനുഷിന്റെ പിതാവ്‌ കസ്‌തൂരിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :