ഡൊമെയിന്‍ നാമം: കേസില്‍ ഗൂഗിളിന് ജയം

ഗര്‍ഗാവൂണ്‍| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (18:15 IST)
ഗൂഗ്ബ്ലോഗ് ഡോട്ട് കോം എന്ന ഡൊമൈന്‍ നാമത്തിന്‍റെ ഉടമസ്ഥാവകാശം നിയമ യുദ്ധത്തിലൂടെ ഗൂഗിള്‍ നേടിയെടുത്തു. ഒരു ഗുജറാത്തി വിദ്യാര്‍ത്ഥി ആയിരുന്നു ഈ ഡൊമൈന്‍ നാമം ഉപയോഗിച്ചിരുന്നത്.

സുരേന്ദ്ര നഗറിലെ 17 വയസ്സുകാരനായ ഹെറിത് ഷായില്‍ നിന്നും ഡൊമൈന്‍ നാമത്തിന്‍റെ ഉടമസ്ഥാവകാശം ലഭിക്കാനായി ഗൂഗിള്‍ ലോക സ്വത്തവകാശ സംഘടനയെ സമീപിക്കുകയായിരുന്നു. ഗൂഗ് എന്ന വാക്ക് നസ്ദാക്കിലുള്ള തങ്ങളുടെ സ്റ്റോക്ക് സ്റ്റിക്കറാണെന്നാ‍ണ് ഇന്‍റര്‍നെറ്റ് സേര്‍ച്ച് ഭീമനായ ഗൂഗിള്‍ വാദിച്ചത്. ഗൂഗിളിന്‍റെ വാദം വസ്തുനിഷ്ടമാണെന്ന് വിലയിരുത്തിയ ഡബ്ലിയു ഐ പി ഒ ഷായോട് ഡൊമൈന്‍ നാമം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ വര്‍ഷമാദ്യം ഐപിഎല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഡൊമൈന്‍ നാമം യുഎസ് കമ്പനിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഗൂഗിളിന്‍റെ നിയമകാര്യ പ്രതിനിധികള്‍ ഷായ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഷാ ഇതിന് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് മാര്‍ച്ചില്‍ ഗൂഗിള്‍ ഡബ്ലിയു ഐ പി ഒയില്‍ കേസ് ഫയല്‍ ചെയ്തത്.

ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹെറിത് ഷാ. ഐപിഎല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഡൊമൈന്‍ നാമം ഗൂഗിളിന് കൈമാറുന്ന നടപടികള്‍ ഷാ തുടങ്ങിയിട്ടുണ്ട്. അതേസമയം, തന്‍റെ നടപടിയില്‍ പശ്ചാത്താപമില്ലെന്നും തന്‍റെ വിലയെന്താണെന്ന് സ്വയം മനസ്സിലാക്കാന്‍ ഗൂഗിളിന്‍റെ നടപടി സഹായിച്ചെന്നും ഷാ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :