ഡല്‍ഹി മൈക്രോസോഫ്റ്റ് ഓഫീസില്‍ ചൈനീസ് ഹാക്കേഴ്സ്!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയിലെ മൈക്രോസോഫ്റ്റിന്റെ സ്ഥാപനത്തില്‍ ചൈനീസ് ഹാക്കേഴ്‌സ് ഗ്രൂപ്പിന്റെ ആക്രമണം. ഹാക്കേഴ്‌സ് ഗ്രൂപ്പായ ഈവിള്‍ ഷാഡോയില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ഗ്രൂപ്പാണ് മൈക്രോസോഫ്റ്റ് ഓഫീസില്‍ നിന്നും ഉപയോക്താക്കളുടെ ലോഗിന്‍ ഐഡിയും പാസ്‌വേഡും മോഷ്‌ടിച്ചത്. ഉപയോക്താക്കള്‍ തങ്ങളുടെ പാസ്‌വേഡും ലോഗിന്‍ ഐഡിയും മാറ്റണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ലോഗിന്‍ വിവരങ്ങളാണ് ഹാക്കേഴ്സ് സ്വന്തമാക്കിയത്. “സുരക്ഷിതമല്ലാത്ത സിസ്റ്റത്തെ ഞങ്ങള്‍ സ്നാനപ്പെടുത്തും” എന്ന് ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റില്‍ സന്ദേശവും പതിച്ചിരുന്നു. ഉടന്‍ തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മൈക്രൊസോഫ്റ്റ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :