ട്വിറ്റര്‍ ‘ആരാധകര്‍ക്ക്’ പണി കിട്ടി!

ബോസ്റ്റണ്‍: | WEBDUNIA| Last Modified വെള്ളി, 9 നവം‌ബര്‍ 2012 (13:21 IST)
PRO
PRO
ട്വിറ്റര്‍ ആരാധകര്‍ക്കിട്ടു പണി കൊടുത്തു. ഒന്നും രണ്ടുമല്ല 140 ദശലക്ഷം ട്വിറ്റര്‍ ഉപയോക്താക്കളുടെ പാസ്‌വേഡാണ് അധികൃതര്‍ മാ‍റ്റിയത്.
സുരക്ഷയുടെ ഭാഗമായി സ്ഥി‌രമായി നടത്താറുള്ള പരിശോധനയ്ക്കിടെ സംഭവിച്ച പിഴവാണ് ഇത്തരത്തില്‍ ഒരു തെറ്റിനു കാരണമെന്നാണു അ ധികൃതരുടെ വിശദീകരണം.
അക്കൌണ്ടില്‍ പിഴവു സംഭവിച്ചവര്‍ക്ക് ഇ-മെയിലിലൂടെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയതായും വ്യക്തമാക്കി. എന്നാല്‍ എത്ര അക്കൌണ്ടുകള്‍ക്കു പിഴവ് സംഭവിച്ചുവെന്നു വ്യക്തമാക്കാന്‍ ഔദ്യോഗിക വക്താവ് കരോലിന്‍ പെന്നര്‍ വിസമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :