ചൈനയിറക്കി, ‘ആപ്പിള്‍ ഐഫോണ്‍’ സ്റ്റൌ!!

Apple Iphone
ചെന്നൈ| WEBDUNIA|
PRO
PRO
വ്യാജ ഉല്‍‌പന്നങ്ങള്‍ ഒറിജിനലിനേക്കാള്‍ മികവുറ്റ രീതിയില്‍ ഉണ്ടാക്കാന്‍ ചൈനയിലെ വ്യാജന്മാരെ ആരും പഠിപ്പിക്കേണ്ടതില്ല. കമ്പനി മൈക്രോസോഫ്റ്റ് ആയാലും ആപ്പിള്‍ ആയാലും ചൈനീസ് വ്യാജന്മാര്‍ക്ക് ഒരുപോലെ തന്നെ. ആപ്പിള്‍ അറിയാതെ തന്നെ ‘ആപ്പിള്‍ സ്റ്റോര്‍’ എന്ന പേരില്‍ ഷോപ്പുകള്‍ സ്ഥാപിച്ച് ലക്ഷക്കണക്കിന് വ്യാജ ആപ്പിള്‍ ഉല്‍‌പന്നങ്ങള്‍ ചൈനയില്‍ വിറ്റിരുന്നത് ഈയടുത്താണ് പുറം‌ലോകം അറിഞ്ഞത്. ഇപ്പോഴിതാ ഗ്യാസ് സ്റ്റൌവിന് ‘ആപ്പിള്‍ ഐഫോണ്‍’ എന്ന് പേരിട്ട് പുതിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ് ചൈനയിലെ വ്യാജന്മാര്‍.

ഗ്യാസ് സ്റ്റൗ നിര്‍മ്മാതാക്കളായ ഒരു ചൈനീസ് കമ്പനിയാണ് ഗ്യാസ് സ്റ്റൗവുകളില്‍ ആപ്പിള്‍ ലോഗോയും ഐഫോണ്‍ എന്ന പേരും നല്‍കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഗ്യാസ് സ്റ്റൗവിന്റെ മുന്‍ഭാഗത്തായാണ് ലോഗോയും പേരും കാണാനാകുക. നല്ല പ്രശസ്തിയുള്ള ആപ്പിള്‍ ഐഫോണിന്റെ ബ്രാന്‍ഡ് നെയിം വിറ്റ് കാശാക്കാന്‍ തന്നെയാണ് ചൈനീസ് വ്യാജന്മാരുടെ തന്ത്രം എന്നുറപ്പ്. വുഹാന്‍ പ്രവിശ്യയില്‍ നിന്ന് ഇത്തരം എഴുന്നൂറോളം വ്യാജ സ്റ്റൌകള്‍ ചൈനീസ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തങ്ങളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് ചെനീസ് വ്യാജന്മാര്‍ ഗ്യാസ് സ്റ്റൌ വരെ വില്‍‌പനയ്ക്ക് എത്തിച്ചിരിക്കുന്നത് ആപ്പിളിന്റെ ചെവിയിലും എത്തിയിട്ടുണ്ട്. സ്റ്റൌവിനെതിരെ എന്ത് നടപടിയാണ് ആപ്പിള്‍ എടുക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. കാരണം, ആപ്പിള്‍ ഒറിജിനല്‍ സ്‌റ്റോറിനെ പോലും തോല്‍പിക്കുന്ന രീതിയില്‍ വ്യാജ സ്റ്റോര്‍ സെറ്റപ്പിട്ട് വ്യാജ ആപ്പിള്‍ ഗാഡ്ജറ്റുകള്‍ വില്‍‌ക്കുന്ന ചെനീസ് വ്യാജന്മാരെ ഫലപ്രദമായി തടയാന്‍ ഇപ്പോഴും ആപ്പിളിനായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :