ചിദംബരവും ‘സ്ത്രീവിഷയ’ത്തില്‍ തല്‍‌പരനെന്ന്!

Chidambaram
ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (15:18 IST)
PRO
PRO
അശ്ലീല വീഡിയോ കണ്ടതിന് മൂന്ന് ബിജെപി മന്ത്രിമാരുടെ സ്ഥാനം തെറിച്ചതാണ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ മുഖ്യചര്‍ച്ച. ബിജെപിക്കാര്‍ക്ക് അവരുടേതായ വിനോദങ്ങള്‍ ഉണ്ടെന്നാണ് അശ്ലീല വിവാദത്തോട് കേന്ദ്രമന്ത്രി കപില്‍ സിബില്‍ പ്രതികരിച്ചത്. എന്നാല്‍, ഇതിനേക്കാള്‍ വലിയ ‘കാര്യങ്ങളില്‍’ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം തല്‍‌പരനാണെന്ന് ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

ബിജെപിക്കാരെ മുഴുവന്‍ അശ്ലീലക്കാരായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസിന്റെ നടപടിയാണ് സ്വാമിയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ‘ബിജെപിക്കാരെ അശ്ലീലക്കാരായി ചിത്രീകരിക്കുന്ന സിബിലിനെ പോലുള്ള കോണ്‍‌കികള്‍ (കോണ്‍ഗ്രസുകാര്‍) ഓരോ മാസവും ഉസ്‌ബെക്കികള്‍ക്ക് (ഉസ്‌ബെക്കിസ്ഥാന്‍‌കാരികള്‍ക്ക്) എത്ര രൂപാ വീതം കൊടുക്കുന്നുണ്ടെന്ന് പിസിയോട് ചോദിക്കണം’ (THOSE CONGIS LIKE SIBAL WHO PAINT BJP WITH PORN SHOULD ASK HOW MUCH PC PAYS PER MONTH FOR UZBEKIS) എന്നാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റിയത്.

വ്യാഴാഴ്ച കാലത്ത് 8.58-നാണ് ചിദംബരത്തെ ഉന്നം വച്ചുകൊണ്ട് സ്വാമി ഈ വിവാദപരമായ ട്വീറ്റ് പോസ്റ്റുചെയ്തിരിക്കുന്നത്. ട്വീറ്റില്‍ ‘പിസി’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി എഴുതിയിരിക്കുന്നത് എങ്കിലും ആരോപണം പി ചിദംബരത്തിന് നേര്‍ക്കാണെന്നത് വ്യക്തമാണ്. പ്രസിദ്ധമായ ഹാര്‍വാര്‍ഡ് സര്‍‌വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് സുബ്രഹ്മണ്യന്‍ സ്വാമിയും പി ചിദംബരവും എങ്കിലും ഇരുവരും പണ്ടുതൊട്ടേ ബദ്ധവൈരികളായാണ് അറിയപ്പെടുന്നത്.

ഒരു പ്രത്യേക മതന്യൂനപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം എഴുതിയെന്ന പരാതിയില്‍ നിയമനടപടി നേരിടേണ്ടി വന്ന സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഈ ട്വീറ്റും പാരയായേക്കും. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് നേരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി കാടടച്ച് വെടിവച്ചിരിക്കുന്നത് എന്നതാണ് പ്രധാന കാരണം. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ളവരെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തി എന്നത് മറ്റൊരു കാരണവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :