ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇന്ത്യയിലെ നൂറ് ചരിത്ര സ്മാരകങ്ങളെ ഉള്‍പ്പെടുത്തി!

WEBDUNIA| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2013 (19:21 IST)
PRO
PRO
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇന്ത്യയിലെ നൂറ് ചരിത്ര സ്മാരകങ്ങളെ ഉള്‍പ്പെടുത്തി. ഗൂഗിള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഗൂഗിളും സാംസ്‌കാരിക മന്ത്രാലയവും തമ്മിലാണ് ഇതിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി സ്ട്രീറ്റ് വ്യൂ ട്രെക്കര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ഡല്‍ഹിയിലെ കുത്തുബ് മിനാറില്‍ നടന്ന ചടങ്ങിലായിരുന്നു ഗൂഗിളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും കരാര്‍ ഒപ്പിട്ടത്.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ-വിലെ ചിത്രങ്ങള്‍ 360 ഡിഗ്രിയിലാണ് എടുക്കുന്നത്. താജ്മഹല്‍, ഹുമയൂണിന്റെ ശവകൂടീരം, അജന്ത-എല്ലോറ ഗുഹകള്‍ തുടങ്ങിയ ലോകപ്രസിദ്ധമായ സ്മാരകങ്ങള്‍ ഇനി സ്ട്രീറ്റ് വ്യൂവില്‍ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :