ഗൂഗിള്‍ ഡൂഡില്‍ വരച്ചത് ഏഴുവയസ്സുകാരി

WEBDUNIA|
PRO
PRO
ഇന്ത്യ ശിശുദിനം ആഘോഷിക്കുമ്പോള്‍ സെര്‍ച്ച് എഞ്ചിന്‍ അതികായരായ ഗൂഗിളും മാറിനില്‍ക്കുന്നില്ല. ഒരു ഗംഭീര ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ശിശുദിനം ആഘോഷിക്കുന്നത്. ആ ഡൂഡില്‍ തയ്യാറാക്കിയതോ- ഏഴുവയസ്സുകാരി വര്‍ഷ ഗുപ്ത.

ശിശുദിനത്തോട് അനുബന്ധിച്ച് ഡൂഡില്‍ ഒരുക്കാന്‍ ഗൂഗിള്‍ കുട്ടികള്‍ക്കായി ഒരു മത്സരം തന്നെ നടത്തി. ആ മത്സരത്തില്‍ ജയിച്ചത് ഗ്രേയ്റ്റര്‍ നോയിഡയിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി വര്‍ഷ ഗുപ്തയാണ്. പരമ്പരാഗതമായ ഇന്ത്യന്‍ വാദ്യോപകരണങ്ങളുടെ ചിത്രം വരച്ചാണ്‌ വര്‍ഷ ഡൂഡിള്‍ തയ്യാറാക്കിയിരിക്കുന്നത്‌. വര്‍ഷ വരച്ച ഡൂഡിലാണ്‌ ഇന്നത്തെ ഗൂഗിളിന്റെ ഹോം പേജിലുള്ളത്‌.

ഇന്ത്യയൊട്ടാകെ ഒരു മില്യണ്‍ കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ വിജയിച്ച വര്‍ഷയ്ക്ക് ഗൂഗിള്‍ നിരവധി സമ്മാനങ്ങളും നല്‍കി. ഗൂഗിള്‍ സാക്‍ഷ്യപത്രത്തിനൊപ്പം ഒരു ലാപ്പ്‌ടോപ്പ്‌, ഒരുവര്‍ഷത്തെ പരിധിയില്ലാത്ത നെറ്റ്‌ കണക്ഷന്‍, രണ്ടുലക്ഷം രൂപ എന്നിവയായിരുന്നു സമ്മാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :