കേസന്വേഷിക്കാന്‍ സിബിഐ ഫേസ്ബുക്കില്‍

WEBDUNIA|
PRO
PRO
കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ ഫേസ്ബുക്കില്‍. കേസന്വേഷണത്തില്‍ ചിലപ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ ഫേസ്ബുക്ക് അംഗങ്ങളില്‍ നിന്ന് ആരായാനാകുമെന്ന പ്രതീക്ഷയിലാണ് സി ബി ഐ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. സി ബി ഐയുടെ ഭോപ്പാല്‍ യൂണിറ്റാണ് കേസന്വേഷണത്തിന് ഈ പുതിയ മാര്‍ഗം തേടിയത്.

അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ ഫേസ്‌ബുക്ക്‌ പേജില്‍ ഷെയര്‍ ചെയ്യുകയോ സന്ദേശമായി അയയ്‌ക്കുകയോ ചെയ്യാമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഭോപ്പാലിലെ ശേലാ മസൂദ്‌ വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്‌ബുക്ക്‌ വഴി ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ സിബിഐ. ഓഗസ്‌റ്റ്‌ 16ന് നടന്ന സംഭവത്തില്‍ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട്‌ നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക്‌ അഞ്ചുലക്ഷം പാരിതോഷികം നല്‍കുമെന്നും ഫേസ്‌ബുക്കിലൂടെ സിബിഐ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ സിബിഐ യൂണിറ്റുകളും ഫേസ്ബൌക്ക് അക്കൌണ്ട് വൈകാതെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :