കേരളത്തെ സമ്മതിക്കണം, അശ്ലീല പോസ്റ്റിംഗിലും ഒന്നാമത്!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ദൈവത്തിന്റെ സ്വന്തം നാട് അക്രമികളുടെയും ബലാത്സംഗ വീരന്മാരുടെയുമൊക്കെ നാടായി മാറുകയാണെന്ന പഴി കേട്ട് തുടങ്ങിയിട്ട് നാളുകുറച്ചായി. കേരളത്തെ തോല്‍പ്പിക്കാനാവില്ല മക്കളേ... ഇപ്പോള്‍ വീണ്ടും കിട്ടിയിരിക്കുകയാണ് ഒരു ‘ബഹുമതി’! ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിംഗില്‍ കേരളത്തിന് ഒന്നാം സ്ഥാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അശ്ലീല പോസ്റ്റിംഗ് നടത്തിയതിന് 2011-ല്‍ രാജ്യത്ത് 496 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍
136 കേസുകളും(27%) കേരളത്തില്‍ നിന്നാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിംഗ് സംബന്ധിച്ച് കൊച്ചിയില്‍ നിന്ന് 12 കേസുകളാണ് കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സാക്ഷര കേരളം മൂന്നാം സ്ഥാനത്താണ്. 245 സൈബര്‍ കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :