കുട്ടിയെ ഭക്ഷിക്കാന്‍ ശ്രമിക്കുന്ന സിംഹം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പെണ്‍സിംഹം കുട്ടിയെ ഭക്ഷിക്കാന്‍ ശ്രമം നടത്തുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. യു എസിലെ ഒറേഗോണ്‍ കാഴ്ചബംഗാവില്‍ വച്ച് ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇതിനോടകം 150,000ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഒരു വയസ്സുകാരനായ ജാക്ക് എന്ന കുട്ടിയെ സിംഹം ഇപ്പോള്‍ വിഴുങ്ങും എന്ന് വീഡിയോ കാണുന്നവര്‍ക്ക് തോന്നും. എന്നാല്‍ ഒരു ഗ്ലാസിനിപ്പുറം സുരക്ഷിതനായാണ് കുട്ടി ഇരിക്കുന്നതെന്ന് സൂക്ഷിച്ചുനോക്കിയാല്‍ മാത്രമേ മനസ്സിലാകൂ. ക്യാ എന്ന പെണ്‍സിംഹം കൈകളും വായും ഉപയോഗിച്ച് കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ ആരും ഭയന്നുപോകും.

കറുപ്പും വെള്ളയും വരകളുള്ള വേഷമാണ് കുട്ടിയുടേത്. സീബ്രയാണെന്ന് കരുതിയാവാം സിംഹം കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് ചിലരുടെ നിരീക്ഷണം.

ചിത്രത്തിന് കടപ്പാട്: യൂട്യൂബ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :