കറുത്തപേജിട്ട് വിക്കിപീഡിയ പ്രതിഷേധിക്കുന്നു

വാഷിംഗ്‌ടണ്‍| WEBDUNIA| Last Modified ബുധന്‍, 18 ജനുവരി 2012 (10:51 IST)
PRO
PRO
വിക്കിപീഡിയയുടെ പ്രവര്‍ത്തനം ബുധനാഴ്ച 24 മണിക്കൂര്‍ നിര്‍ത്തിവയ്ക്കുന്നു. യു എസ് ഹൌസ് ഒഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്. യു എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചനയായിട്ടാണ് വിക്കിപീഡിയയുടെ പ്രവര്‍ത്തനം ബുധനാഴ്ച നിര്‍ത്തി വയ്ക്കുന്നത്.

ഹോളിവുഡ്‌ സിനിമകളുടെ വ്യാജ പകര്‍പ്പുകളുടെ പ്രചരണം തടയുക. അമേരിക്കന്‍ കോപ്പിറൈറ്റ്‌ നിയമം ലംഘിക്കുന്ന വിദേശസൈറ്റുകളെ നിയന്ത്രിക്കുക എന്നീക്കാര്യങ്ങള്‍ ലക്‍ഷ്യമിട്ടാണ് യു എസ് ഇത്തരത്തിലുള്ള നിയമങ്ങള്‍ പാസാക്കാന്‍ നീക്കം നടത്തുന്നത്.

ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖസൈറ്റുകള്‍ ഈ നിയമം പാസാക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ നിയമത്തിനെ ശക്തമായി പ്രതിഷേധിക്കാനാണ് വിക്കിപീഡിയയുടെ നീക്കം. ഇതിന് മുന്നോടിയാണ് ബുധനാഴ്ച ഒര‌ു ദിവസത്തെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് പ്രതിഷേധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :