കണ്ടറിയാത്ത സൂക്കര്‍ബര്‍ഗ് കൊണ്ടറിഞ്ഞു!

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
PRO
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഹാക്കര്‍മാരുടെ തനിസ്വരൂപം മാര്‍ക്‌ സൂക്കര്‍ബര്‍ഗിന് ഇപ്പോള്‍ ശരിക്കും പിടികിട്ടിക്കാണും. ഈ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റിന് സ്വകാര്യതയില്ലെന്ന് ഉപയോക്‌താക്കള്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഉറക്കം നടിച്ച് കിടന്ന ഫേസ്ബുക്ക്‌, ഇപ്പോള്‍ സ്ഥാപകന്‍ സൂക്കര്‍ബര്‍ഗിന്റെ അക്കൌണ്ട് തന്നെ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് പിടഞ്ഞെണീറ്റത്.

സൂക്കര്‍ബര്‍ഗും കാമുകിയും ഒത്തുള്ള സ്വകാര്യചിത്രങ്ങള്‍ ഹാക്കര്‍മാര്‍ നാട്ടില്‍ പാട്ടാക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ വസതിയില്‍ വച്ച് എടുത്ത, അദ്ദേഹവും കാമുകിയും ഒത്തുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. സൂക്കര്‍ബര്‍ഗും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും ഒപ്പമുള്ളതും അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്നതുമെല്ലാം പരസ്യപ്പെടുത്തിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നത് കൂടാതെ അദ്ദേഹം പട്ടിയ്ക്കൊപ്പം കളിക്കുന്ന ചിത്രങ്ങളുമുണ്ട്.

സൂക്കര്‍ബര്‍ഗിന് തന്നെ ഹാക്കര്‍മാര്‍ പണികൊടുത്തതോടെ പഴുതുകള്‍ എല്ലാം അടച്ച് സുരക്ഷ ശക്‌തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :