ഐ ടി ആക്റ്റ് ഭേദഗതി തല്‍ക്കാലം അസാ‍ധ്യം

ന്യൂഡല്‍ഹി| Venkateswara Rao Immade Setti|
PRO
ഐടി ആക്റ്റ് ഭേദഗതി തല്‍കാലത്തേക്കു സാധ്യമല്ലെന്നു കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍. വകുപ്പ് ദുരുപയോഗം ചെയ്യരുതെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയ്യ്ക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ പോസ്റ്റുകളുടെ പേരില്‍ അന്യായമായ അറസ്റ്റ് ഒഴിവാക്കുന്നതിന് ഐടി ആക്റ്റ് ഭേദഗതി ആവശ്യപ്പെട്ടു രാജ്യ സഭയില്‍ പി രാജീവ് അതരിപ്പിച്ച സ്വകാര്യ പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോടതി പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും സിബല്‍. ഉന്നതോദ്യോഗസ്ഥന്‍റെ അനുവാദമില്ലാതെ എസ്ഐമാര്‍ കേസെടുക്കരുതെന്നു നിര്‍ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രങ്ങള്‍ക്കും ദൃശ്യ മാധ്യമങ്ങള്‍ക്കും നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയയ്ക്കും നല്‍കണമെന്നു രാജീവ് ആവശ്യപ്പെട്ടു. ശിവസേന നേതാവ് ബാല്‍താക്കറെ അന്തരിച്ചതിനെ തുടര്‍ന്നു ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് വിവാദമായ പശ്ചാത്തലത്തിലാണു നോട്ടിസ് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :