ഐപാഡുകളും കണ്ണിന് ദോഷകരമായേക്കാം

Ipad
വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
PRO
ഐപാഡുകളും കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന “കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍‌ഡ്രോം” എന്ന പ്രശ്നത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്‍. കണ്ണിന് മതിയായ വിശ്രമം നല്‍കാതെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നതുമൂലം കണ്ണിന് ഉണ്ടാകുന്ന പലതരം പ്രശ്നങ്ങളെയാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം എന്ന് പറയുന്നത്. എന്നാല്‍ കമ്പ്യൂട്ടര്‍ മാത്രമല്ല ഐപാഡ് സ്‌ക്രീനും ഇത്തരം പ്രശ്നങ്ങള്‍ കാരണമാകുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

അമേരിക്കന്‍ ഓപ്റ്റോമെട്രിക് അസ്സോസിയേഷന്റെ പഠനം പ്രകാരം കാഴ്‌ച മങ്ങുന്നത്, തലവേദന, കണ്ണ് വരളുന്നത് എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. രണ്ടോ അതില്‍ക്കൂടുതലോ മണിക്കൂര്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഇടവേളയില്ലാതെ നോക്കിയിരിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

പുത്തന്‍ ടാബ്‌ലെറ്റുകളുടെയും സ്‌മാര്‍ട്ട് ഫോണുകളുടെയും ചെറിയ സ്‌ക്രീനുകള്‍ കണ്ണിന് ആയാസമുണ്ടാക്കുന്നു. പഠനങ്ങള്‍ പറയുന്നത് ഇത്തരം സ്‌ക്രീനുകള്‍ ആളുകള്‍ കണ്ണിന് വളരെ സമീപത്തായി വച്ചാണ് നോക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

അതിനാല്‍ത്തന്നെ അടിക്കടി കണ്ണിന്റെ ഇമവെട്ടുന്നതിന് മറക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ഫോക്കസിംഗ് മസിലുകളെ ദുര്‍ബ്ബലമാക്കുന്നു. മാത്രവുമല്ല കണ്ണ് വരളുന്നതിനും ഇടയാക്കുന്നു. ഭാവിയില്‍ കണ്ണിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് ഇവ നയിക്കുന്നു.

ന്യൂയോര്‍ക്കിലെ ഓപ്റ്റോമെട്രിസ്റ്റായ ഡോക്ടര്‍. ജസ്റ്റിന്‍ ബാസന്‍ പറയുന്നത് റെറ്റിന ഡിസ്‌പ്ലേകള്‍ ഒരുപരിധിവരെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ ചെറുക്കുമെന്നാണ്.

SUMMARY: iPads too can contribute to "computer vision syndrome", a set of eye problems caused by staring at a screen for long periods of time without taking a break. Computer, tablet and smartphone screens are typically held close, which causes eye strain.Retina display might stave off some of the symptoms of computer vision syndrome.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :