എന്താണെങ്കിലും അഞ്ച് ഡോളര്‍ തന്ന് വാങ്ങാന്‍ ആളുണ്ട്!

ചെന്നൈ| WEBDUNIA|
PRO
ലോകത്ത് വിലയില്ലാത്തതൊന്നുമില്ലെന്ന അടിസ്ഥാനതത്വം മുന്നില്‍ കണ്ട് തുടങ്ങിയ ഒരു വെബ്സൈറ്റാണ് ഫിവെര്‍(Fiverr®). നിങ്ങള്‍ക്ക് സ്വന്തമായി എന്ത് ചെയ്യാന്‍ കഴിയും. നന്നായി സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമോ?, പോസ്റ്റര്‍ ഡിസൈനിംഗ് അറിയാമോ?, ചിത്രം വരയ്ക്കുമോ?. എന്തും വാങ്ങാന്‍ ഇവിടെ ആളുണ്ട്.

നിങ്ങള്‍ക്കു വില്‍ക്കാനുള്ള വസ്തു ആവശ്യക്കാര്‍ പണം നല്‍കി വാങ്ങും. അഞ്ചുഡോളറില്‍ നാലു ഡോളറേ നമുക്ക് ലഭിക്കും ഒരു ഡോളര്‍ സര്‍വീസ് ചാര്‍ജായി വെബ്സൈറ്റ് ഈടാക്കും. കഴിവുകള്‍ വില്‍ക്കാന്‍ അഗ്രഹിക്കുന്നവര്‍ സൈറ്റില്‍ ഒരു ജിഗ് തുടങ്ങണം. നിങ്ങള്‍ക്ക് എന്തു സേവനമാണോ നല്‍കാന്‍ സാധിക്കുക അത് ഒരു പാരഗ്രാഫില്‍ നല്‍കുന്നതാണ് ജിഗ്.

നിങ്ങളുടെ ജിഗില്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യം തോന്നുന്നപക്ഷം അവര്‍ക്ക് അതുവാങ്ങാന്‍ റിക്വസ്റ്റ് അയയ്ക്കാനാകും.അവര്‍ക്ക് ആവശ്യമുള്ള സര്‍വീസ് നല്‍കിഉഅ ശേഷം ഫിവര്‍, കോമില്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ അക്കൌണ്ടിലേക്ക് പണം വരും.

ഫിവര്‍. കോമില്‍ സെല്ലേഴ്സിനു ലൊഅവലുകളും നല്‍കിയിട്ടുണ്ട്. ഓരോ ലെവലുകളും പിന്നിടുന്നവരുടെ മൂല്യവും കൂടുതലാവും. 50 ഓര്‍ഡര്‍ തീര്‍ക്കുകയാണെങ്കില്‍ ലെവല്‍ രണ്ടില്‍ വരെ എത്തും. ടോപ് സെല്ലര്‍ ലവലിലൊക്കെ എത്തിയാല്‍ സൈറ്റ് തന്നെ പ്രമോട്ട് ചെയ്യും

പേപാല്‍ അക്കൌണ്ടിലൂ‍ടെയാണ് പണം ലഭിക്കുക. പ്രോജക്റ്റ് സബ്മിറ്റ് ചെയ്തശേഷം പതിനാലു ദിവസം കഴിഞ്ഞുമാത്രമെ പണം അക്കൌണ്ടിലേക്ക് വരികയുള്ളൂ. കമ്പ്യൂട്ടര്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍, പണം സ്വീകരിക്കാന്‍ പാന്‍‌കാര്‍ഡ്, പേ പാല്‍ അക്കൌണ്ട് തുടങ്ങിയവയും വേണം.(ഇന്റെര്‍നെറ്റ് അധിഷ്ഠിതമായ വിവരങ്ങളില്‍ തയ്യാറാക്കിയ ലേഖനമാണിത്. ഇതില്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് മറ്റ് വിദഗ്ദാഭിപ്രായങ്ങളും തേടുക)
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :