ഇന്‍സ്റ്റഗ്രാം അങ്ങനെ ആളാകേണ്ട, ഫേസ്ബുക്ക് പിടിച്ചു

സാന്‍‌ഫ്രാന്‍സിസ്കോ| WEBDUNIA|
PRO
ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ ഡവലപ്പറായ ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കി. ഒരു ബില്യണ്‍ ഡോളര്‍ നല്‍കിയാലെന്താ, ഭാവിയില്‍ ഏറ്റവും വലിയ എതിരാളി എന്ന് സ്വപ്നത്തില്‍ പോലും ഭയന്നിരുന്ന ഇന്‍സ്റ്റഗ്രാമിനെ വിഴുങ്ങാനായില്ലേ. എന്തായാലും ഇനി സമീപകാലത്തൊന്നും ഫേസ്ബുക്കിന്‍റെ പ്രതാപത്തിന് ഒരു ഭീഷണിയുണ്ടാകില്ല.

ടാബുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഫോട്ടോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തരംഗത്തെ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആന്‍ഡ്രോയിഡ് ഒ എസ് ഉള്ള ഫോണുകളിലും ഇന്‍സ്റ്റഗ്രാം ആധിപത്യം നേടിയപ്പോള്‍ തന്നെ ഫേസ്ബുക്ക് ഇതിനെ നോട്ടമിട്ടിരുന്നു എന്നുവേണം കരുതാന്‍.

വളരെ നാളുകളായി നീണ്ട ആലോചനകള്‍ക്കൊടുവിലാണ് ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ ഇന്‍സ്റ്റഗ്രാമിനെ സ്വതന്ത്രമായി നിലനിര്‍ത്തുമെന്ന് ഫേസ്ബുക്ക് മേധാവികള്‍ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തുടരാവുന്നതാണ്.

മൈക്ക് ക്രീഗര്‍, കെവിന്‍ സിസ്ട്രോം എന്നീ ചെറുപ്പക്കാരാണ് ഇന്‍സ്റ്റഗ്രാമിന്‍റെ ഉടമകള്‍. ഇപ്പോള്‍ തന്നെ മൂന്നുകോടിയോളം പേര്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :