ആപ്പിള്‍ സ്റ്റോര്‍: ഡൌണ്‍ലോഡിംഗ് രണ്ട് ബില്യന്‍ കവിഞ്ഞു
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ചൊവ്വ, 29 സെപ്റ്റംബര്‍ 2009 (16:13 IST)
സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളുടെ ഇഷ്ടയിടമായ ആപ്പിള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ ഡൌണ്‍ലോഡിംഗ് മുന്നേറ്റം തുടരുകയാണ്. ഐട്യൂണ്‍സ് സ്റ്റോര്‍ തുടങ്ങിയതു മുതല്‍ ഇതുവരെയായി രണ്ട് ബില്യന്‍ ആപ്ലിക്കേഷന്‍സ് ഡൌണ്‍ലോഡ് ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് ഡൌണ്ലോഡിംഗില് ഒരു ബില്യന്‍ നാഴികല്ല് പിന്നിട്ടത്.
നിലവില്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ ഏകദേശം 85,000 ആപ്ലിക്കേഷനുകള്‍ ഉണ്ടെന്നാണ് കണാക്കാക്കുന്നത്. ഐഫോണ്‍, ഐപോഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തുടങ്ങിയ ആപ്ലിക്കേഷന്‍സ് സ്റ്റോര്‍ വളരെ പെട്ടെന്നാണ് പ്രചാരം നേടിയത്.
അതേസമയം, നിലവില്‍ ലഭ്യമായ ആപ്ലിക്കേഷനുകളില്‍ എത്രയെണ്ണം വില്‍പ്പന നടത്തിയെന്നോ സൌജന്യമായി നല്കി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ശക്തമായ മത്സരത്തെ ചെറുക്കാനും ഐഫോണ്‍ വില്‍പ്പന വര്‍ധിപ്പിക്കാനുമാണ് 2008ല്‍ ഐട്യൂണ്‍ ആപ്ലിക്കേഷന്‍സ് സ്റ്റോര്‍ തുടങ്ങിയത്.
നിലവില്‍ ആഗോളതലത്തില്‍ 77 രാജ്യങ്ങളിലായി 50 ദശലക്ഷം ഐഫോണുകളും ഐപോഡ് ടച്ച് സെറ്റുകളും വില്‍പ്പന നടത്തിയതായി ആപ്പിള്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ അവിടങ്ങളിലെ ടെലികോം സേവനദാതാക്കളുമായും മറ്റു മൊബൈല്‍ നിര്‍മ്മാതാക്കളുമായും യോജിച്ചാണ് ഐഫോണ്‍ വില്‍പ്പന നടക്കുന്നത്.
ഐട്യൂണ്‍സ് ആപ്ലിക്കേഷന്‍സ് സ്റ്റോര്‍ വിജയിച്ചതിനെ തുടര്‍ന്ന് മറ്റു നിരവധി മൊബൈല്‍ കമ്പനികള്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുടങ്ങി. നോകിയ, വോഡാഫോണ്‍, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍ എന്നീ കമ്പനികള്‍ക്കെല്ലാം ഇന്ന് ഓണ്‍ലൈന്‍ സ്റ്റോര്‍ ഉണ്ട്.