അസിം പ്രേംജിയുടെ മകന്‍ റിഷദ് പ്രേംജി വിപ്രോ വൈസ് ചെയര്‍മാനാകും

ബെംഗളൂരു| Joys Joy| Last Modified ചൊവ്വ, 13 ജനുവരി 2015 (14:44 IST)
വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ മകന്‍ റിഷദ് പ്രേംജി വിപ്രോ വൈസ് ചെയര്‍മാനാകും. അസിം പ്രേംജിയുടെ മൂത്ത മകനാണ് റിഷദ് പ്രേംജി. വിപ്രോ എക്സിക്യുട്ടിവ് ഡയറക്‌ടറും സി എഫ് ഒയുമായ സുരേഷ് സേനാപതി കമ്പനിയില്‍ നിന്ന് മാര്‍ച്ചില്‍ വിരമിക്കും. ആ സമയത്ത് ആയിരിക്കും റിഷദ് ബോര്‍ഡില്‍ ചേരുക എന്നാണ് പ്രതീക്ഷിക്കുന്നത്.

വിപ്രോയില്‍ ജനറല്‍ മാനേജര്‍ ‍- ട്രഷറി ആന്‍ഡ് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ആയി ജോലി നോക്കുകയാണ് റിഷദ് ഇപ്പോള്‍ . 37കാരനായ റിഷദ് ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നാണ് എം ബി എ കരസ്ഥമാക്കിയത്. പഠനം കഴിഞ്ഞ് 2007ല്‍
ആണ് റിഷദ് അച്‌ഛന്റെ കമ്പനിയില്‍ ചേര്‍ന്നത്.

ഫിനാന്‍സ് മേഖലകളിലെ സ്പെഷ്യല്‍ പ്രൊജക്‌ടുകളുടെ ബിസിനസ് ഹെഡ് ആയിട്ടായിരുന്നു റിഷദിന്റെ കരിയറിന്റെ തുടക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :