അശ്ലീല ചിത്ര ഭീഷണി; ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

കാണ്‍പുര്‍| WEBDUNIA|
PRO
PRO
പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍‌നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഐഐടി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ഭീഷണിയ്ക്കടിസ്ഥാനം. കാണ്‍പുര്‍ ഐഐടി ക്യാംപസിലെ ബി- ടെക് വിദ്യാര്‍ഥി സുരേന്ദ്ര ബുഖിയയാണു പൊലീസ് പിടിയിലായത്.

ഡല്‍ഹി ഐഐടി ഒരു വിദ്യാര്‍ഥിനിയെയാണ് സുരേന്ദ്ര ഭീഷണിപ്പെടുത്തിയത്. പാവപ്പെട്ട തന്നെ തഴഞ്ഞത് കൊണ്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് സുരേന്ദ്ര പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തന്‍റെ നഷ്‌ടപ്പെട്ട മൊബൈല്‍ നല്‍കാന്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :