അടിച്ച് ഫിറ്റായി ധനുഷിന്റെ കൊലവെറി - വീഡിയോ

WEBDUNIA|
PRO
PRO
‘വൈ ദിസ് കൊലവെറി’ എന്ന പാട്ടിന് ലഭിച്ച സ്വീകരണം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. തികച്ചും ദ്രാവിഡമായ ലളിത താളത്തില്‍ ഒരു നിഷ്കളങ്കനും നിരക്ഷരനുമായ യുവാവ് പാടുന്ന ഈ പ്രണയനിരാശാ ഗാനം യൂട്യൂബില്‍ കണ്ടത് എത്രപേരാണെന്ന് യൂട്യൂബ് അധികൃതര്‍ക്കേ അറിയൂ. ധനുഷും കമലിന്റെ മകള്‍ ശ്രുതി ഹാസനും അഭിനയിക്കുന്ന “മൂന്‍‌ട്രു” എന്ന സിനിമയ്ക്ക് വന്‍ പബ്ലിസിറ്റിയാണ് ഈ ഗാനം നല്‍‌കിയിരിക്കുന്നത്.

‘കൊലവെറി’ പോലുള്ള വൈറല്‍ മാര്‍ക്കറ്റിംഗ് മെറ്റീരിയലുകള്‍ക്ക് ഒന്നോ രണ്ടോ മാസത്തെ ആയുസേ ഉള്ളൂ. എങ്കിലും, ‘കൊലവെറി’ക്ക് ഇത്തിരി മൈലേജ് കൂട്ടിക്കിട്ടും എന്നാണ് തോന്നുന്നത്. കാരണം, ബുധനാഴ്ച രാത്രി ‘കൊലവെറി’ ഗാനം ചെന്നൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അരങ്ങേറി. പാടിയത് സാക്ഷാല്‍ ധനുഷ് തന്നെ. ‘പിച്ച്’ അല്‍‌പം മാറിയിരുന്നു എന്ന് മാത്രം!

ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നായികയായ തമന്നയുടെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷമായിരുന്നു ഹോട്ടലില്‍ അരങ്ങേറിയത്. ആഘോഷം മദ്യസല്‍‌ക്കാരത്തിന് വഴി മാറിയപ്പോള്‍ അതിഥികളായി എത്തിയ സിനിമാതാരങ്ങള്‍ക്ക് ധനുഷിന്റെ ‘കൊലവെറി’ കേള്‍ക്കണമെന്നായി. ഈയവസ്ഥയില്‍ പാടിയാല്‍ ശരിയാവില്ല എന്നൊക്കെ ധനുഷ് ഒഴിഞ്ഞ് മാറിയെങ്കിലും അവസാനം പാടുക തന്നെ ചെയ്തു.


മറ്റൊരു സൂപ്പര്‍ നായികയായ പൂനം ബജ്‌വെയും മറ്റനേകം താരങ്ങളും ധനുഷിനൊപ്പം ‘കൊലവെറി നൃത്ത’മാടി. ‘ഗ്ലാസ്സിലു സ്കോച്ച്’ എന്ന് പറയുമ്പോള്‍ അസല്‍ സ്കോച്ചുമായി തന്നെയാണ് ധനുഷിന്റെ നില്‍‌പ്പ്. സകലരും പുകഴ്ത്തിയ കൊലവെറിപ്പാട്ട് ഈ പുതിയ യൂട്യൂബ് പതിപ്പോടെ വിവാദത്തെ പുണരുമോ എന്ന് ഉറ്റുനോക്കുകയാണ് കോടമ്പാക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :