അങ്ങനെ മെഗാ‌അപ്‌ലോഡും പൂട്ടി!

WEBDUNIA|
PRO
PRO
സിനിമകളും ടെലിവിഷന്‍ ഷോകളും സൌജന്യമായി കാണാന്‍ കോടിക്കണക്കിന് നെറ്റ് ഉപയോക്താക്കള്‍ ആശ്രയിച്ചിരുന്ന ‘ഫയല്‍ ഷെയറിംഗ്’ സൈറ്റായ മെഗാ‌അപ്‌ലോഡും പൂട്ടി. പകര്‍പ്പവകാശ ലംഘനം നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈറ്റ് അടച്ചുപൂട്ടാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മെഗാ‌അപ്‌ലോഡ് നടത്തിയ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വെര്‍ജിനിയയിലെ കോടതി 20 സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുകയും 18 ഡൊമെയ്‌ന്‍ പേരുകളും 50 മില്യണ്‍ യു‌എസ് ഡോളര്‍ വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ ക്രിമിനല്‍ പകര്‍പ്പവകാശ ലംഘനം എന്നാണ് കേസിനെ പറ്റി കോടതി നിരീക്ഷിച്ചത്.

പകര്‍പ്പവകാശ ലംഘനം നടത്തി മെഗാ‌അപ്‌ലോഡ് നടത്തുന്നവര്‍ ഉണ്ടാക്കിയത് 175 മില്യണ്‍ യു‌എസ് ഡോളറാണെന്നും ഇവരുടെ ചെയ്തികള്‍ കൊണ്ട് വിവിധ കമ്പനികള്‍ക്ക് 500 മില്യണ്‍ യു‌എസ് ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കോടതിയുടെ വിധി പ്രസ്താവനയില്‍ പറയുന്നു.

വെബ്സൈറ്റുകള്‍ക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പുതിയ നിയമത്തില്‍ പ്രതിഷേധിച്ച്‌ വിക്കീ പീഡിയ അടക്കമുള്ള പ്രമുഖ സൈറ്റുകള്‍ ലോകവ്യാപകമായി ബ്ലാക്ക്‌‌ഔട്ട്‌ സമരം നടത്തിയത് ഈയടുത്ത ദിവസമാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ മെഗാ‌അപ്‌ലോഡ് പൂട്ടിച്ചത്. വരും ദിവസങ്ങളില്‍ മറ്റ്‌ സൈറ്റുകള്‍ക്കെതിരെയും നടപടി ഉണ്ടാകും എന്നാണ് കരുതുന്നത്. മെഗാ‌അപ്‌ലോഡില്‍ നിന്ന് സിനിമയിറക്കി കണ്ടവരെയും കുരുക്കാന്‍ സിനിമാക്കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

അടുത്ത പേജില്‍ ‘മെഗാ‌അപ്‌ലോഡ് ഉപയോഗിച്ചവര്‍ കുരുങ്ങുമോ?’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :