ചൈനീസ് സ്കൂളുകള്‍ വെബ് ഫില്‍ട്ടര്‍ ഉപേക്ഷിക്കുന്നു

ബീജിംഗ്| WEBDUNIA|
നെറ്റ് നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ സോഫ്റ്റ്വയര്‍ 'ഗ്രീന്‍ ഡാം' ഫില്‍ട്ടര്‍ ചൈനയിലെ സ്കൂളുകള്‍ ഉപേക്ഷിക്കുന്നു. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ചൈനയില്‍ ഇറങ്ങുന്ന ഓരോ കമ്പ്യൂട്ടറിലും ഗ്രീന്‍ഡാം സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിയമം വന്നത്. ഇതേത്തുടര്‍ന്ന് സ്കൂളുകളുകളിലെ കമ്പ്യൂട്ടറുകളിളും ഗ്രീന്‍ഡാം സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.

അശ്ലീലവും ആരോഗ്യത്തിന് ഹാനികരവുമായ വിഷയങ്ങള്‍ തിരയുന്നത് വിലക്കുന്നതിനാണ് ചൈനീസ് സര്‍ക്കാര്‍ ഗ്രീന്‍ഡാം സോഫ്റ്റ്വയര്‍ പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍, ചില സ്കൂളുകള്‍ ഇത്തരം സോഫ്റ്റ്വയര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കയാണ്. പലയിടത്തും സോഫ്റ്റ്വയര്‍ അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

സ്കൂളുകളിലെ ടീച്ചിംഗ് സോഫ്റ്റ്വയറുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഗ്രീന്‍ഡാം സോഫ്റ്റ്വയര്‍ ഒരിക്കലും ഉപയോഗിക്കാനാകില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. കുട്ടികളെ പഠിപ്പിക്കേണ്ട പ്രധാന വിഷയങ്ങളൊക്കെ ഗ്രീന്‍ഡാം സോഫ്റ്റ്വയര്‍ തടയുകയാണ്. അധ്യാപന മേഖലയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന സോഫ്റ്റ്വയര്‍ ഒരിക്കലും ഉപയോഗിക്കാനാകില്ലെന്ന നിലപാടിലാണ് ചൈനയില്‍ സ്കൂള്‍ അധികൃതര്‍.

'ഗ്രീന്‍ ഡാം' സോഫ്റ്റ്വയര്‍ നടപ്പിലാക്കാനുള്ള ചൈനീസ് സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും എതിര്‍പ്പ് ശക്തമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് ചൈന. ഗ്രീന്‍ ഡാം സോഫ്റ്റ്വെയറിന്‍റെ സഹാ‍യത്തോടെ അശ്ലീലങ്ങളും അക്രമവാസന വളര്‍ത്തുന്ന വെബ്സൈറ്റുകളും നിയന്ത്രിക്കാമെന്നാണ് അധികൃതര്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :