ഹോളിവുഡ് സിനിമാ സങ്കല്‍പ്പങ്ങള്‍ പോലേ ഇനി പ്രകാശത്തിലൂടെയും വിവരങ്ങള്‍ കൈമാറാം- ലൈഫൈ!

ബീജിംഗ്| WEBDUNIA|
PRO
പ്രകാശത്തിലൂടെ വിവര വിനിമയം എന്നത് ലക്ഷ്യമിട്ടുള്ള ലൈറ്റ്-ഫൈഡലിറ്റി എന്ന ആശയത്തിന് പുതിയ മാനം നല്‍കി ചൈനീസ് വിദഗ്ദരുടെ കണ്ടുപിടുത്തം.

റേഡിയോ ഫ്രീക്വന്‍സിയിലൂടെ ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാക്കുന്ന വൈഫൈയേക്കാള്‍ മികച്ചതാണെന്നവകശപ്പെട്ടാണ് ലൈഫൈ എത്തുന്നത്.

നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കാന്‍ ഒരു വാട്ട് എല്‍ഇഡി ബള്‍ബിന് കഴിയുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം.മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ള എല്‍ഇഡി ബള്‍ബുകള്‍ക്ക് സെക്കന്റില്‍ 150 മെഗാബൈറ്റ് ഡാറ്റ കൈമാറാനാകുമെന്നും ഷാങ്ഹായ് ഫുഡാന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

ചെലവ് കുറവില്‍ വേഗതയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ ലൈഫൈയ്ക്ക് സാധിക്കും. റേഡിയോ സ്‌പെക്ട്രത്തേക്കാള്‍ ആയിരം മടങ്ങ് വലുതാണ് ഇലക്ട്രോ മാഗ്നറ്റിക് സ്‌പെക്ട്രത്തിലെ പ്രകാശത്തിന്റെ സാന്നിദ്ധ്യം എന്നതിനാല്‍ ലൈഫൈക്ക് വലിയ സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു

ഇതേസമയം പ്രകാശം തടസ്സപ്പെട്ടാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തടസ്സപ്പെടുമെന്ന ന്യൂനതയും ലൈഫൈക്കുണ്ട്. സാങ്കേതിക വിദ്യ അണിയറയില്‍ ആണെന്നും കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ലൈഫൈ യാഥാര്‍ത്ഥ്യമാകൂവെന്നും ഗവേഷകര്‍ പറയുന്നു.എന്നാല്‍ കൂടുതല്‍ വിവരങ്നഗ്ല് നല്‍കാതെ ഈ അവകാശവാദം അംഗീകരിക്കില്ലെന്നാണ് മറ്റ് ടെക് വിദഗ്ദര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :