സോറി, ഗൂഗിള്‍ പ്ലസ് ആ ടൈപ്പല്ല!

WEBDUNIA|
PRO
PRO
ഗൂഗിള്‍ പ്ലസ് ഒരു സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റ് ആണെന്ന് വിശ്വസിച്ച് നടന്നവര്‍ക്ക് തെറ്റിയിരിക്കുന്നു! ഈ ധാരണ ശരിയല്ലെന്ന് ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. അനേകം ആളുകളെ ഒരു സൈറ്റില്‍ ഒരുമിച്ച് കൂട്ടി സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് എന്ന് പേര് നല്‍കുന്നതില്‍ അര്‍ത്ഥമില്ല.

ഗൂഗിളിന്റെ എല്ലാ ഉത്പന്നങ്ങളേയും സര്‍വീസുകളേയും സാമൂഹിക ഘടകങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വേദിയാണ് അതെന്നും കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ആ രീതിയില്‍ നോക്കുമ്പോള്‍ ഫേസ്ബുക്കിന്റെ എതിരാളിയല്ല ഗൂഗിള്‍ പ്ലസ്. എന്നാല്‍ ഗൂഗിള്‍ പ്ലസിന്റേ ചില പ്രത്യേകതകള്‍ ഫേസ്ബുക്കുമായി പോരാട്ടത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

40 ദശലക്ഷം പേര്‍ ഗൂഗിളിന്റെ പുതിയ സംരംഭമായ ഗൂഗില്‍ പ്ലസില്‍ ആകൃഷ്ടരായിട്ടുണ്ട് എന്നാണ് കണക്ക്. പക്ഷേ ഇതില്‍ എത്രപേര്‍ ഗൂഗില്‍ പ്ലസ് ശീലമാക്കിയിട്ടുണ്ട് എന്നത് സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല. ബിസിനസ് സംരഭകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഉപഭോക്‌താക്കള്‍ക്കും സംവദിക്കാന്‍ ഗൂഗിള്‍ പ്ലസില്‍ ഈയിടെ പ്രത്യേക പേജ് തയ്യാറാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :