സൈന്യത്തിനെതിരെ പോസ്റ്റ്; ബ്ലോഗര്‍ ജയിലില്‍

കെയ്റോ| WEBDUNIA|
PRO
PRO
ഈജിപ്തില്‍ സൈന്യത്തിനെതിരെ ബ്ലോഗ് എഴുതിയ കുറ്റത്തിന് യുവാവിനെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. രാജ്യത്തെ സൈനിക കോടതിയാണ് മൈക്കല്‍ നബില്‍ എന്ന ബ്ലോഗറെ രണ്ടു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചത്.

സൈന്യത്തെ അപമാനിക്കുക, പൊതു സുരക്ഷ ഹനിക്കുക, തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക എന്നീ കുറ്റങ്ങളാണ് ഇരുപത്തിയാറുകാരനായ നബിനെതിരെ ചുമത്തിയത്. കീഴ്ക്കോടതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. എന്നാല്‍ സുപ്രീം സൈനികകോടതി ശിക്ഷ രണ്ടു വര്‍ഷമായി ചുരുക്കുകയായിരുന്നു.

ശിക്ഷാ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 113 ദിവസമായി നബില്‍ വെള്ളവും പാലും മാത്രം കഴിച്ചു പ്രതിഷേധം നടത്തുകയാണ്. സൈന്യത്തിന്‍റെ റൂളിംഗ് സുപ്രീം കൗണ്‍സില്‍ തലവനായ ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ താന്‍തവിയോട് മാപ്പ് പറയാനും നബില്‍ വിസമ്മതിച്ചു. ഫേസ്ബുക്കിലും ഇയാള്‍ ഇതേക്കുറിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :