വൈ-ഫൈ റൂട്ടര്‍ വച്ചിരിക്കുന്നത് ബെഡ്‌റൂമിലാണെങ്കില്‍ സൂക്ഷിക്കുക; ഇതെല്ലാം നിങ്ങള്‍ക്കും സംഭവിക്കാം!

ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ അഥവാ ഡബ്ലിയു ലാന്‍ (WLAN) സൃഷ്ടിക്കുന്ന ഇവ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യുന്നവയാണ്

വൈ-ഫൈ, ഇലക്ട്രോ മാഗ്നെറ്റിക് തരംഗം, തലവേദന, ആരോഗ്യം wi fi, electro magnetic ray, head ache, health
സജിത്ത്| Last Modified ഞായര്‍, 22 മെയ് 2016 (15:19 IST)
സാങ്കേതിക വിദ്യയിലെ വന്‍ വികസനവും ആധുനിക സമൂഹവും ഇന്ന് ചില ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. ആധുനിക ഉപകരണങ്ങളുടെ ദോഷങ്ങളെക്കുറിച്ച് അറിവു കുറവായത്കൊണ്ട് ഇത് നമ്മള്‍ അവഗണിക്കുകയാണെന്നതാണ് വസ്തുത. ഇന്ന് നമുക്ക് ചുറ്റും എവിടെയും വൈ-ഫൈ കണക്ഷനുകളുണ്ട്. കേബിളുകളില്ലാതെ തന്നെ അനേകം ഉപകരണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള വിപ്ലവകരമായ ഒരു മാര്‍ഗ്ഗമാണ് ഇതെന്നതില്‍ ഒരു തര്‍ക്കവുമില്ല.

ഇക്കാലത്ത് മൊബൈല്‍ ഫോണുകളാണ് വൈ-ഫൈ വഴി ഏറ്റവും ഗുണം ലഭിക്കുന്ന ഉപകരണം. എന്നാല്‍ വൈ-ഫൈ നിര്‍മ്മിക്കുന്ന കമ്പനികള്‍ ആരോഗ്യത്തിന് ദോഷം ചെയ്യാതിരിക്കാനായി ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ടാബ്‍ലെറ്റ്, ലാപ്ടോപ്പ്, ഫോണ്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനുമായി ബന്ധിപ്പിക്കാന്‍ റൂട്ടറുകള്‍ ആവശ്യമാണ്. ഇതിലെ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ അഥവാ ഡബ്ലിയു ലാന്‍ (WLAN) സൃഷ്ടിക്കുന്ന ഇവ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യുന്നവയാണ്. ബ്രീട്ടീഷ് ഹെല്‍ത്ത് ഏജന്‍സി നടത്തിയ ഒരു പഠനത്തില്‍ ഇത്തരം റൂട്ടറുകള്‍ മനുഷ്യരുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളും വൈ-ഫൈ സിഗ്നലുകളും വഴി ഏകാഗ്രതയില്ലായ്മ, അമിതമായ ക്ഷീണം, ചെവിയില്‍ വേദന, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്, ഇടക്കിടെയുണ്ടാകുന്ന ശക്തമായ എന്നിവയ്ക്ക് കാരണമാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഇന്ന് നമുക്ക് ജീവിക്കുക പ്രയാസമാണ്. എന്നാല്‍ അവയുടെ ദോഷങ്ങളില്‍ നിന്ന് നമ്മള്‍ സ്വയം രക്ഷനേടുകയാണ് വേണ്ടത്. റൂട്ടറുകള്‍ വളരെ സുരക്ഷിതമായി ഉപയോഗിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. വയര്‍ലെസ്സ് ഫോണുകള്‍ കേബിള്‍ വഴി ബന്ധിപ്പിക്കുക. അടുക്കള, ബെഡ്‍റൂം എന്നിവിടങ്ങളില്‍ ഒരു കാരണവശാലും റൂട്ടറുകള്‍ സ്ഥാപിക്കരുത്. ഉപയോഗിക്കാത്തപ്പോഴും ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായും വൈ-ഫൈ ഓഫാക്കിയിടാനും ശ്രദ്ധിക്കേണ്ടതാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :