റേയുടെ ജന്മദിനത്തിന് അപുവും ദുര്‍ഗയും ഗൂഗിളില്‍

ന്യുഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 2 മെയ് 2013 (12:02 IST)
PRO
ലോകം ഏറ്റവും ആദരിച്ചിട്ടുള്ള ഇന്ത്യന്‍ ചലച്ചിത്രകാരനായ സത്യജിത് റേയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ അപുവും ദുര്‍ഗയും ഗൂഗ്ള്‍ ഡൂഡിലില്‍. സെര്‍ച്ച് എന്‍‌ജിന്‍ ഹോം പേജില്‍ റേയുടെ ആദ്യചിത്രമായ പാഥേര്‍ പാഞ്ചാലിയിലെ ഒരു രംഗം ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ചാണ് ഗൂഗ്ള്‍ അദ്ദേഹത്തെ ആദരിച്ചത്.

പാഥേര്‍ പാഞ്ചാലിയിലെ പ്രധാന കഥാപാത്രങ്ങളായ അപുവും ദുര്‍ഗയും വയലിലൂടെ ഓടുന്ന രംഗമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അനിമേഷന്‍ രൂപത്തില്‍ ഗൂഗ്ള്‍ നല്‍കിയിരിക്കുന്നത്.

സൃഷ്ടികളില്‍ ഏറ്റവും പ്രധാനവും പ്രശസ്തവുമായത് അപു ട്രിലജി എന്നുകൂടി അറിയപ്പെടുന്ന മൂന്നു ചലച്ചിത്രങ്ങളാണ്. പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങളാണ്‌ അപുത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്. പാഥേര്‍ പാഞ്ചാലി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ 11 രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

പശ്ചിമ ബംഗാളിലെ കല്‍ക്കട്ടയില്‍ 1921 മെയ് രണ്ടിന് ജനിച്ച റേ എന്ന ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ ഈ ചലച്ചിത്രകാരന്‍ ഏപ്രില്‍ 23, 1992-ന് ഈ ലോകത്തോട് വിട പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :