യൂട്യൂബില്‍ ‘തല’യുടെ വിസ്മയം!

WEBDUNIA|
PRO
ബില്ല, എന്നീ മെഗാഹിറ്റുകളോടെ തമിഴ് സിനിമയില്‍ ‘തല’ അജിത് രജനികാന്തിന്‍റെ പിന്‍‌ഗാമിയായി മാറിയിരിക്കുകയാണ്. ഇത്രയധികം ആരാധകരുള്ള അധികം താരങ്ങളെ തമിഴ് സിനിമാലോകം കണ്ടിട്ടില്ല. അജിത് തമിഴകത്തിന്‍റെ യഥാര്‍ത്ഥ അധികാരിയായി മാറുന്ന കാലം വിദൂരമല്ല.

അജിത് നായകനാകുന്ന ‘2’ ജൂണിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ആരാധകര്‍ അതിന്‍റെ ആഘോഷപരിപാടികള്‍ ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ തമിഴ് ന്യൂഇയര്‍ ദിവസം(ഏപ്രില്‍ 13) യൂട്യൂബില്‍ റിലീസ് ചെയ്തു. മൂന്ന് ദിവസം കൊണ്ട് അഞ്ചുലക്ഷം പേരാണ് യൂട്യൂബില്‍ ബില്ല 2 ട്രെയിലര്‍ കണ്ടത്!

“അവിശ്വസനീയമാണിത്. ഈ സ്വീകരണം തെളിയിക്കുന്നത് അജിത് സാറിന്‍റെ താരമൂല്യത്തിന്‍റെ വ്യാപ്തിയാണ്” - ബില്ല 2ന്‍റെ നിര്‍മ്മാതാബ് സുനീര്‍ ഖേതര്‍പാല്‍ പറയുന്നു.

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ബില്ല 2 ട്രെയിലറിന്‍റെ യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണം റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് പ്രവചനം. എന്തായാലും ഈ വര്‍ഷം തമിഴകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബില്ല 2.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :