ബിഎസ്എന്‍എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു

കൊച്ചി| WEBDUNIA|
PRO
ബിഎസ്എന്‍എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം. സോഷ്യല്‍ സൈറ്റുകളിലെ പരാമാര്‍ശങ്ങളുടെ പേരില്‍ വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കുന്ന ഐ ടി ആക്ടിലെ 66എ വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി എന്ന സംഘടനയാണ് www.bsnl.co.in എന്ന സൈറ്റ് ഹാക്ക് ചെയ്തത്.

66എ വകുപ്പിനെതിരെ നിരാഹാര സമരം നടത്തുന്ന കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെയും അലോക് ദീക്ഷിതിനെയും അനുകൂലിക്കുന്നവരാണ് അനോണിമസ് ഇന്ത്യയെന്ന് അവര്‍ വ്യക്തമാക്കുന്നു.

ഡാറ്റാബേസും പാസ്‌വേര്‍ഡുകളും ലീക്ക് ചെയ്തതായും അനോണിമസ് ഇന്ത്യ അവരുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ വ്യക്തമാക്കി. അനോണിമസ് ഇന്ത്യ ഇതിനുമുമ്പും സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :