ഫേസ്ബുക്കിന്റെ മുഖം മാറുന്നു

കാലിഫോര്‍ണിയ| WEBDUNIA|
PRO
ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. യെല്ലോസ്റ്റോണിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗാണ് പുതിയ ന്യൂസ് ഫീഡ് അവതരിപ്പിച്ചത്.

ഫേസ്ബുക്ക് അക്കൌണ്ട് തുറക്കുമ്പോള്‍ ആദ്യം കാണുന്ന മുഖപേജാണ് ന്യൂസ് ഫീഡ്. ന്യൂസ് ഫീഡ് വിഷയാടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ഡിസൈന്റെ പ്രധാന പ്രത്യേകത. ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യവും നല്‍കുന്നു.

ഇടത് വശത്തുള്ള പ്രധാന ഐക്കണുകള്‍, ഗ്രൂപ്പുകള്‍,പേജുകള്‍ എന്നിവ വലതുവശത്തേക്ക് മാറ്റി എന്നുള്ളതാണ് പ്രത്യേകതയാണ്. കൂടുതല്‍ ആളുകളെ സൈറ്റില്‍ നിര്‍ത്തുവാന്‍ ഉദ്ദേശിച്ച് മാത്രമാണ് പുതിയമാറ്റം എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

ഒരോ പോസ്റ്റും ഇപ്പോള്‍ ലഭിക്കുന്നതിലും വലുതായിരിക്കും ഇനി ലഭിക്കുക. ഒപ്പം 3 ഫോട്ടോവരെ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും മാറി, ആറ് ഫോട്ടോവരെ ഒന്നിച്ച് ഫീഡില്‍ പ്രത്യക്ഷപ്പെടും.

ഫ്രണ്ട്സിന്റെ ഫീഡ്, ഫോളോ ചെയ്യുന്നവരുടെ മാറ്റങ്ങള്‍, പേജ് ഫീഡുകള്‍ എന്നിവ പ്രത്യേകം ലഭിക്കും. കൂടാതെ ഒരു പോസ്റ്റില്‍ എത്ര ഫ്രണ്ട്സ് കണ്ടു എന്നത് അവരുടെ ഫോട്ടോ സഹിതം ഇടത് വശത്ത് കാണുവാന്‍ സാധിക്കും.

ഫേസ്ബുക്ക് തങ്ങളുടെ പേരും ചുരുക്കി f എന്ന് മാത്രമേ ഇടത് വശത്ത് മുകളില്‍ കാണുവാന്‍ സാധിക്കൂ. 13 ഇഞ്ച് എന്ന അളവില്‍ നിന്നും പരസ്യ പോസ്റ്റുകളുടെ അളവ് ഫേസ്ബുക്ക് വര്‍ദ്ധിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :