പാകിസ്ഥാനില്‍ ‘യേശുക്രിസ്തു‘വിന് നിരോധനം!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനില്‍ ടെക്സ്റ്റ് എസ് എം എസുകള്‍ അയക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം. അശ്ലീലം, പൈങ്കിളി, പ്രകോപനം തുടങ്ങിയവ സൂചിപ്പിക്കുന്ന വാക്കുകളുള്ള എസ് എം എസുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ്.

രാജ്യത്തെ ടെലികോം മന്ത്രാലയം ഇതു സംബന്ധിച്ച കത്ത് സെല്‍ഫോണ്‍ കമ്പനികള്‍ക്ക് അയച്ചുകഴിഞ്ഞു. ബ്ലോക്ക് ചെയ്യപ്പെടേണ്ട 1,500 ഇംഗ്ലീഷ് വാക്കുകളുടേയും ഉറുദു വാക്കുകളുടേയും പട്ടിക ഇതോടൊപ്പം അയച്ചിട്ടുണ്ട്. ലൈംഗികച്ചുവയുള്ള വാക്കുകളാണ് പട്ടികയില്‍ ഏറെയും. എന്നാല്‍ ‘ഇഡിയറ്റ്‘ പോലെയുള്ള വീര്യം കുറഞ്ഞ പദങ്ങളും ഇതിലുള്‍പ്പെടുന്നു. ‘ജീസസ് ക്രൈസ്റ്റ്‘ എന്ന വാക്കും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇത് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധമുണ്ടാക്കുമെന്നുറപ്പാണ്.

ബ്രസ്റ്റ്, കോണ്ടം, ഡെവിള്‍, ഗേ, ഹോമോസെക്‍ഷ്വല്‍- നിരോധിക്കപ്പെട്ട വാക്കുകളുടെ നിര ഇങ്ങനെ പോകുന്നു. എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനില്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് നേരത്തേ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :