ടീം ഇന്ത്യയ്ക്ക് ട്വിറ്റര്‍ വിലക്ക്!

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ട്വിറ്റര്‍ ഉപയോഗിക്കരുതെന്ന് ടീം മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി. ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന മെല്‍ബണ്‍, സിഡ്നി ടെസ്റ്റുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിലക്ക് വന്നിരിക്കുന്നത്.

കളിക്കാര്‍ ട്വിറ്ററിലൂ‍ടെ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണം. സിഡ്നി ടെസ്റ്റിനിടെ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നതിന്റെ പേരില്‍ വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. കാണികള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച കോഹ്‌ലി പിന്നീട് ട്വിറ്ററിലൂടെ തന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്തു.

ഏറ്റവും മോശപ്പെട്ട വാക്കുകളാണ് താന്‍ കാണികളില്‍ നിന്ന് കേട്ടതെന്നും, അമ്മയേയും സഹോദരിയേയും കുറിച്ച് ചീത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ കേട്ടുനില്‍ക്കുമെന്നുമാണ് കോഹ്‌ലി ട്വീറ്റ് ചെയ്തത്. ഇത്തരം വാക്പോരുകളും വിവാദങ്ങളും ഒഴിവാക്കുന്നതിനായാണ് ട്വിറ്റര്‍ ഉപയോഗിക്കരുതെന്ന് കളിക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :