ജനന സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍

ചെറുതോണി| WEBDUNIA|
PRO
PRO
അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്ന പദ്ധതി ഒരുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണമന്ത്രി ഡോ എം കെ മുനീര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ്‌ കാര്യങ്ങള്‍ക്കുമായി സാധാരണക്കാര്‍ ഒന്നിലധികം തവണ പഞ്ചായത്ത്‌ ഓഫീസ്‌ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍വത്കരിക്കും. ഇതുമൂലം വികസന പദ്ധതികള്‍ക്ക് വേഗത കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിന്റെ വെബസൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :