ഗൂഗിളില്‍ “സെക്‌സ്” തിരഞ്ഞത് ഇന്ത്യന്‍ നഗരങ്ങള്‍!

വിനോദ് ശശിധരന്‍

WEBDUNIA|
PRO
PRO
വിദേശികളുടേത് സംസ്‌കാര ശൂന്യമായ ലൈംഗിക സങ്കല്പമാണെന്ന് പുച്ഛിച്ച് തള്ളുന്ന ഇന്ത്യക്കാര്‍ക്ക് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍ ഇരുട്ടടിയാകുന്നു. 2011 ഗൂഗില്‍ സെര്‍ച്ച് എഞ്ചിനില്‍ ‘സെക്‌സ്‘ എന്ന തിരയല്‍ പദം ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യന്‍ നഗരവാസികളാണെന്ന് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്റെ വാര്‍ഷിക കണക്കെടുപ്പ് ഡാറ്റയില്‍ വെളിപ്പെടുത്തുന്നു.

പൈതൃകത്തിനും സം‌സ്‌കാരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ നഗരങ്ങളാണ് സെക്‌സ് തിരച്ചിലിന് മുന്‍‌പന്തിയിലെന്ന് അറിയുന്നതാണ് ഈ വാര്‍ത്തയ്ക്കുള്ളിലെ മറ്റൊരു വസ്‌തുത. ഇത്തരം തിരയലില്‍ ആദ്യ പത്ത് നഗരങ്ങളില്‍ 7 നഗരങ്ങള്‍ ഇന്ത്യയില്‍ നിന്നാണ്.

തനത് സാം‌സ്‌കാരിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ലഖ്‌നൌ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് സെക്‌സ് തിരയലില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പൂനെ നഗരം അഞ്ചാം നമ്പറില്‍ എത്തിയപ്പോള്‍ ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളാണ് ആറും ഏഴും എട്ടും ഒന്‍‌പതും സ്ഥാനങ്ങളില്‍. ഗൂഗിളിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ആദ്യത്തെ 10 നഗരങ്ങളും ഏഷ്യയില്‍ നിന്നാണ്.

ഇന്ത്യക്കാര്‍ക്ക് മാനസികമായി സന്തോഷം തോന്നിയേക്കാവുന്ന ഇതിലെ ഒരേ ഒരു വസ്‌തുത രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഈ തിരയലില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയെന്നതാണ്. 2010-ലും ഇതില്‍ ഒന്നാം സ്ഥാനം പാകിസ്ഥാന് തന്നെയായിരുന്നു. ലോകത്തിലെ ആകെ വരുന്ന തിരയലിന്റെ എണ്ണം ഓരോ നഗരത്തിലെയും തിരയലുമായി താരതമ്യം ചെയ്താണ് ഗൂഗിള്‍ ഈ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്.

“ചുംബിക്കുന്നതെങ്ങനെ” (ഹൌ ടു കിസ്) എന്ന തിരയലില്‍ ഹൌ ടു എന്ന തിരയല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ആ തിരയലില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്ക് തന്നെ. പഞ്ചാരയടിക്കുന്നതെങ്ങനെ (ഹൌ ടു ഫ്ലര്‍ട്ട്) പ്രണയിക്കുന്നതെങ്ങനെ (ഹൌ ടു ലൌ) എന്നിവയും തിരയലില്‍ മുന്‍‌പന്തിയില്‍ എത്തിയവയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :