ഗാന്ധിജിയുടെ കാലത്ത് ഫേസ്ബുക്കും ട്വിറ്ററും ഉണ്ടായിരുന്നെങ്കില്‍?

WEBDUNIA|
PRO
PRO
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒരുമിപ്പിച്ച്, ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച മനുഷ്യന്‍- നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. അന്ന് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് കൂട്ടായ്മകളും ഫേസ്ബുക്ക് ചര്‍ച്ചകളും ഉണ്ടായിരുന്നില്ല, എന്തിന് ഇന്റര്‍നെറ്റ് തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം ലോകചരിത്രം തന്നെ മാറ്റി മറിച്ചു, വെറും നാക്കിന്റെ ശക്തി ഉപയോഗിച്ച്.

ഗാന്ധിയുടെ കാലത്ത് ഇന്റര്‍നെറ്റും, ഫേസ്ബുക്കും, ട്വിറ്ററും, സ്കൈപ്പുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? -ട്രിനിഡാഡ് ആന്റ് ടോബാഗോയുടെ കമ്മ്യൂണിക്കേഷന്‍ മന്ത്രി ജമാല്‍ മൊഹമ്മദ് ആണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇന്ത്യയുടെ സ്വാന്തന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സോഷ്യല്‍നെറ്റ്വര്‍ക്കിന്റെയും സഹായം കൂടാതെ തന്നെ 1930കളിലും 40കളിലും 300 ദശലക്ഷത്തോളം ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടത്താന്‍ ഗാന്ധിക്ക് സാധിച്ചു. ഇത്രയും ആളുകളെ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത്, ഒരു പുതുയുഗപ്പിറവി സാധ്യമാക്കി. മതങ്ങളെയും സംസ്കാരങ്ങളെയും രാഷ്ട്രീയത്തെയുമെല്ലാം സഹിഷ്ണുതയോടെ കൈകാര്യം ചെയ്ത അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും ജമാല്‍ മൊഹമ്മദ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അമ്പത് വര്‍ഷക്കാലമായി ഇന്ത്യയുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ടിനിഡാഡ് ആന്റ് ടോബാഗോ. അനവധി ഇന്ത്യക്കാര്‍ ഇവിടെയുണ്ട്. ഓഗസ്റ്റ് 31-നാണ് ഇവിടെ സ്വാതന്ത്ര്യദിനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :