കോണ്ടം കണ്ടെത്താന്‍ ഫോണ്‍ അപ്ലിക്കേഷന്‍

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (18:14 IST)
സൌജന്യമായി കോണ്ടം ലഭിക്കുന്ന ഹെല്‍ത്ത് ക്ലിനിക്കുകളിലേക്കുള്ള ദിശകള്‍ നല്‍കുന്ന ഒരു സ്മാര്‍ട് ഫോണ്‍ അപ്ലിക്കേഷന്‍ ബ്രിട്ടീഷ് കൌമാരക്കാര്‍ക്കിടയില്‍ പ്രചാരം നേടുന്നു. സൌജന്യ കോണ്ടത്തിന് പുറമെ ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭിക്കുന്ന ഇടങ്ങളും ഇതില്‍ അന്വേഷിക്കാന്‍ കഴിയും.

ഈ മാസത്തിന്റെ തുടക്കത്തില്‍ കെന്റ് കണ്‍‌ട്രിയിലാണ് ഇത് ആരംഭിച്ചത്. ആപ്പിളിന്റെ അപ്ലിക്കേഷന്‍ സ്റ്റോറില്‍ ലഭ്യമായ ഈ അപ്ലിക്കേഷന്‍ സൃഷ്‌ടിച്ചത് കെന്റ് ഇന്നൊവേഷന്‍ സെന്റര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ടിന്‍ഡര്‍ഹൌസ് എന്ന കമ്പനിയാണ്.

ഇത് ഡൌണ്‍‌ലോഡുചെയ്യുന്നതിന് നിലവില്‍ പരിമിതികളൊന്നുമില്ല, പക്ഷെ, സൌജന്യ കോണ്ടം നേടുന്നതിന് 13-നും 19-നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ “സി കാര്‍ഡ് സ്‌കീം” എന്ന ഒരു ദേശിയ ലൈംഗികാരോഗ്യ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു ലൈംഗികാരോഗ്യ പ്രൊഫഷണലുമായി കൂടിക്കാഴ്‌ച ഉണ്ടായിരിക്കും.

ഈ സ്‌കീം അത്യന്തം വിജയകരമാണെന്നും കൂടാതെ ഈ സ്‌കീമില്‍ നിലവിലിതുവരെ 46000 കൌമാരപ്രായക്കാര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കെന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് NHS ട്രസ്റ്റിന്റെ ലൈംഗികാരോഗ്യ വിഭാഗം മേധാവി റൂത്ത് ഹെറോന്‍ അറിയിച്ചു. കൂടാതെ തങ്ങളുടെ വെബ്‌സൈറ്റ് പ്രതിദിനം അയ്യായിരത്തിലധികം ഹിറ്റുകള്‍ നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :