ഒടുവില്‍ ബ്ലാക്ബെറിയും കീഴടങ്ങി; ഇനി സന്ദേശങ്ങള്‍ പരിശോധിക്കാം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ബ്ലാക്ക്‍ബെറിയും സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങി. ഫോണുകളിലൂടെയും മറ്റും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഇന്ത്യയിലെ നിയമപാലകര്‍ക്ക് പരിശോധിക്കാന്‍ കന്പനി അനുമതി നല്‍കി.

വര്‍ഷങ്ങളായി ബ്ലാക്ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ എന്ന സ്ഥാപനവും സര്‍ക്കാരും തമ്മില്‍ ഇത് സംബന്ധിച്ച് തര്‍ക്കം നടക്കുകയായിരുന്നു. തങ്ങളുടെ ഉപകരണങ്ങള്‍ വഴി അയയ്ക്കുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള അനുമതി ബ്ലാക്ബെറി നല്‍കിയിരുന്നില്ല.

ബ്ലാക്‌ബെറിയിലെ മെസഞ്ചര്‍ സേവനങ്ങളും ഇ-മെയില്‍ സന്ദേശങ്ങളും സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുമെന്നും ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കണമെന്നും സര്‍ക്കാര്‍ നിരവധി തവണ റിമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നിരോധനഭീഷണി വരെ മുഴക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ്, കനേഡിയന്‍ കമ്പനിയായ റിം മുംബൈയില്‍ സര്‍വര്‍ സ്ഥാപിച്ചത്.

ഇമെയില്‍,​ ഇമെയില്‍ അറ്റാച്ച്മെന്റുകള്‍,​ മെസന്‍ജര്‍ വഴിയുള്ള ചാറ്റിംഗിന്റെ വിശദാംശങ്ങള്‍ എന്നിവ ഇനി സർക്കാർ ഏജന്‍സികള്‍ക്ക് പരിശോധിക്കാം. ബ്ലാക്ബെറി കോര്‍പറേറ്റ് ഇമെയില്‍ സേവനത്തെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണം സാദ്ധ്യമാക്കുന്നതുസംബന്ധിച്ച കരാ‌ര്‍ ബ്ലാക്ബെറിയും സര്‍ക്കാരും ഉടന്‍ ഒപ്പിടും.

പത്തോളം മൊബൈല്‍ സേവനദാതാക്കളും നിരീക്ഷണത്തിന് സമ്മതം മൂളിയിട്ടുണ്ട്. ബിഎസ്എന്‍എല്‍,​ എംടിന്‍എല്‍, സിസ്റ്റം ശ്യാം ടെലിസർവീസസ് എന്നിവയാണ് ബാക്കിയുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :