ഇനി ഫേസ് ബുക്കില്‍ 1 ജിബി ഫയല്‍ കൈമാറാം

വാഷിംഗ്ടണ്‍| WEBDUNIA|
WD
WD
ഇനി ഫേസ്ബുക്ക് വഴി ഒരു ജിബി വരെ വലുപ്പമുള്ള ഫയല്‍ കൈമാറാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് 120 കോടിയോളം വരുന്ന തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പൈപ്പ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ സൌകര്യമെരുക്കുന്നത്.

ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈപ്പ് ഡ്രീം ടെക്‍നോളജീസാണ് ഈ പുത്തന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ആപ്ലിക്കേഷനിലെ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി ഇനി ഫയലുകള്‍ എളുപ്പത്തില്‍ കൈമാറാം. കൈമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഓഫ്‌ലൈനില്‍ ആണെങ്കില്‍ ഫയല്‍ സുരക്ഷിതമായി ലോക്കറില്‍ സൂക്ഷിക്കപ്പെടുകയും ഓണ്‍ലൈനില്‍ വരുമ്പോള്‍ കൈമാറ്റം നടക്കുകയും ചെയ്യും.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇന്റ്ര്നെറ്റിന് വേഗക്കുറവുള്ളതിനാല്‍ ഫയല്‍ കൈമാറ്റം വളരെ മന്ദഗതിയിലായിരിക്കും എന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :