ഇനി കീബോര്‍ഡും, മൌസും, സ്പീക്കറുമുള്ള ജീന്‍സ്!

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (21:11 IST)
കീബോര്‍ഡും മൌസും സ്‌പീക്കറും ഘടിപ്പിച്ച ജീന്‍സുകള്‍ വരുന്നു. കമ്പ്യൂട്ടര്‍ കുറച്ച് അകലെയാണെങ്കിലും നിങ്ങള്‍ക്ക് ജീന്‍സില്‍ ഘടിപ്പിച്ച കീബോര്‍ഡും മൌസും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഉപയോഗിക്കാം. ഡച്ച് ശാസ്ത്രജ്ഞനാണ് ഈ വിപ്ലവകരമായ ജീന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്.

ജീന്‍സ് സാധാരണ പോലെ തന്നെയാണ്. അതില്‍ വരച്ച തരത്തിലാണ് കീ ബോര്‍ഡ് എന്നാല്‍ ഇവ ടച്ച് കീബോര്‍ഡാണ്. കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ എല്ലാ കീകളും ഇതിലുണ്ട്. ഏകദേശം 20,000 രൂപയാകും ഈ ജീന്‍സ് വിപണിയിലെത്തിയാലുള്ള വില.

ജീന്‍സിന്റെ കാല്‍ മുട്ട് എത്തുന്ന സ്ഥലത്ത് രണ്ട് സ്‌പീക്കറും ഘടിപ്പിച്ചിട്ടുണ്ട്. മൌസ് സൂക്ഷിക്കുന്നതിനായി ജീന്‍സിന്‍റെ പിന്നില്‍ പ്രത്യേക തരത്തില്‍ തയ്യാറാക്കിയ ഒരു പോക്കറ്റുണ്ട്. ഇലാസ്റ്റിക് വയറിന്റെ സഹായത്തിലാണ് മൌസ് ഘടിപ്പിച്ചിരിക്കുന്നത്.

ബ്യൂട്ടി ആന്റ് ഗീക്ക് എന്നാണ് ഈ ജീന്‍സിന് പേര് നല്‍കിയിരിക്കുന്നത്. ജീന്‍സ് രൂപകല്‍പന ചെയ്തത് ന്യൂവെന്‍ ഹെറന്‍ എന്ന കമ്പനിയാണ്. വയര്‍ലെസ് ടെക്‍നോളജിയാണ് ഇവയുടെ ഉപയോഗത്തിന് തയ്യാറാക്കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :