ആത്മഹത്യ ചെയ്യും മുമ്പ് ഫേസ്ബുക്കില്‍ ഒന്നു കയറൂ!

കാലിഫോര്‍ണിയ| WEBDUNIA|
PRO
PRO
ഈ ജീവിതം അവസാനിപ്പിച്ച് കളയാം എന്ന തോന്നലോടെ നടക്കുന്നവരാണോ നിങ്ങള്‍ക്ക്? ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് നടക്കുന്നവര്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ഒന്നു കയറി നോക്കൂ. മരണത്തേക്കുറിച്ചുള്ള ചിന്തകളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ ഫേസ്ബുക്ക് സജ്ജമാവുകയാണ്.

ആത്‌മഹത്യ ചെയ്യണമെന്ന തോന്നലുമായി നടക്കുന്നവരെ അതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതിനുള്ള ചാറ്റ്‌ സംവിധാനമാണ്‌ ഫേസ്‌ബുക്ക്‌ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. നാഷണല്‍ സുയിസൈഡ്‌ പ്രിവന്‍ഷന്‍ ലൈഫ്‌ലൈന്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ്‌ ചാറ്റ്‌ മെസേജിംഗ്‌ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ എല്ലാവര്‍ക്കും യാത്ര പറഞ്ഞ ശേഷം പലരും ജീവിതം അവസാനിപ്പിച്ച സംഭവങ്ങളുണ്ട്. മാത്രമല്ല, ഫേസ്‌ബുക്ക്‌ വഴിയുള്ള ആത്‌മഹത്യാപ്രവണത വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സഹചര്യത്തിലാണ് ഫേസ്ബുക്ക് ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുതിര്‍ന്നത്.

നിങ്ങളുടെ ഒരു സുഹൃത്ത് ആത്മഹത്യാ ചിന്ത പ്രകടിപ്പിക്കുന്നതായി തോന്നിയാല്‍ നിങ്ങള്‍ക്ക് അക്കാര്യം ഫേസ്‌ബുക്കിനെ അറിയിക്കാം. കമന്റിനോട്‌ ചേര്‍ന്നുള്ള ലിങ്കില്‍ ക്‌ളിക്ക്‌ ചെയ്‌താല്‍ ഇത് സാധ്യമാകും. തുടര്‍ന്ന് ഫേസ്‌ബുക്കില്‍ നിന്ന്‌ ഒരു മെയില്‍ ലഭിക്കും. ആത്‌മഹത്യാ ചിന്ത പ്രകടിപ്പിക്കുന്ന സുഹൃത്തിനെ ഫേസ്‌ബുക്കിലെ ഹോട്ട്‌ലൈന്‍ കൗണ്‍സിലറുമായി സംസാരിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള മെയില്‍ ആയിരിക്കും ഇത്. കോണ്‍ഫിഡന്‍ഷ്യല്‍ ചാറ്റും സാധ്യമാകും. ഇത് ഫലം ചെയ്യും എന്ന് തന്നെയാണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :