അക്ഷരത്തെറ്റും വ്യാകരണ പിശകും ഈ പേന തിരിച്ചറിയും!

ലണ്ടന്‍| WEBDUNIA|
PRO
PRO
എഴുതുമ്പോള്‍ അക്ഷരത്തെറ്റും വ്യാകരണ പിശകും വരുത്താത്തവര്‍ വളരെ കുറവാണ്. പിന്നീട് അത് തിരുത്താല്‍ സമയം കളയണം. എഴുതാന്‍ ഉപയോഗിക്കുന്ന തന്നെ നിങ്ങളെ തെറ്റ് തിരുത്താന്‍ സഹായിച്ചു തുടങ്ങിയാലോ? അങ്ങനെ ഒരു പേന കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

ഈ മോഹമുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. തെറ്റ് തിരുത്താന്‍ സഹായിക്കുന്ന ഒരു ഹൈ-ടെക്ക് പേന തങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നാണ് ഒരു ജര്‍മന്‍ കമ്പനി അവകാശപ്പെടുന്നത്.

എഴുതുമ്പോള്‍ അക്ഷരത്തെറ്റോ വ്യാകരണ പിശകോ ഉണ്ടായാല്‍ ഈ പേന വൈബ്രേറ്റ് ചെയ്യും. പേനയിലെ സെന്‍സറുകള്‍ ആണ് ഇതിന് സഹായിക്കുന്നത്. പേന മുന്നറിയിപ്പ് നല്‍കിയാല്‍ എഴുതിയ കാര്യത്തില്‍ തെറ്റ് കടന്നുകൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ജര്‍മന്‍ കമ്പനിയായ ലേണ്‍സ്റ്റിഫ്ഫ് പേന വികസിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പേന കൂടുതല്‍ സഹായകമാകും എന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ പേന കൊണ്ട് എഴുതി പഠിച്ചാല്‍ തെറ്റുകൂടാതെ വേഗത്തില്‍ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ പരിശീലിക്കും എന്നും കമ്പനി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :