പെരിയ കോവില്‍ എന്ന വിസ്മയം

വീഡിയോ- ശ്രീനി

WD
ഒന്നിനുമേല്‍ ഒന്നായ സമചതുരങ്ങളായാണ് ഗോപുരം നിര്‍മ്മിച്ചിരിക്കുന്നത്. ഓരോന്നും ചെറുതായി ചെറുതായി വരുന്ന രീതിയില്‍ മൊത്തം 14 സമചതുരങ്ങളായാണ് ഗോപുരത്തിന്‍റെ നിര്‍മ്മിതി. ഇതിനു മുകളില്‍ 88 ടണ്‍ ഭാരമുള്ള കല്‍ മകുടവും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 12 അടി നീളമുള്ള കുംഭകലശം സ്ഥാപിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ ഭാരമുള്ള മകുടമാണ് ഗോപുരത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്.

ശിവനെ ‘അരൂപ’ (രൂപമില്ലാത്ത) അവസ്ഥയിലാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. അതിനാലാണ് ലിംഗത്തോടൊപ്പം ശ്രീകോവില്‍ ഭിത്തികള്‍ക്കിടയില്‍ ശൂന്യസ്ഥലം അവശേഷിപ്പിച്ചിരിക്കുന്നത് എന്ന് മതപണ്ഡിതര്‍ പറയുന്നു. അതുപോലെ തന്നെ, ഈ ക്ഷേത്രത്തില്‍ കാണുന്ന എല്ലാ ശില്‍പ്പങ്ങള്‍ക്കും നാം കാണുന്നതിനപ്പുറമുള്ള ആത്മീയാര്‍ത്ഥമുണ്ടെന്നും പറയപ്പെടുന്നു.

ക്ഷേത്ര ദ്വാരപാലകരുടെ കൈകളില്‍ ചുറ്റിയിരിക്കുന്ന നാഗങ്ങളിലൊന്ന് ഒരു ആനയെ വിഴുങ്ങുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആനയെ വിഴുങ്ങുന്ന നാഗത്തിന്‍റെ വലുപ്പം ഒന്ന് ആലോചിച്ചു നോക്കൂ...ആ നാ‍ഗത്തെ അണിഞ്ഞിരിക്കുന്ന ദ്വാരപാലകരുടെ വലിപ്പം എത്രയുണ്ടാവും? അവരുടെ വലിപ്പം സങ്കല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ മഹമേരുവിനെ പോലെ നിലകൊള്ളുന്ന ഈ ഗോപുരത്തെ കുറിച്ചും ഊഹിക്കാം!

WD
ചോളന്‍‌മാരുടെ നിര്‍മ്മാണ കലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇവിടുത്തെ നന്ദി പ്രതിമയ്ക്ക് 12 അടി ഉയരമുണ്ട്, നീളം 19 ½ അടിയും വീതി 8 ¼ അടിയുമാണ്. ഇവിടെ മുരുഗനും സുബ്രമഹ്ണ്യനും പ്രത്യേക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതിനു പുറമെ, രാജ ഗുരു കരവൂരാര്‍ക്കും സന്നിധി ഒരുക്കിയിരിക്കുന്നു.

അയ്യാനാഥന്‍|
നവീന നിര്‍മ്മിതികള്‍ പുരാതന നിര്‍മ്മിതികളോട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :