സമ്പത്ത് കുമിഞ്ഞുകൂടണോ? രാത്രിയില്‍ തുണിയില്ലാതെ ഉറങ്ങിയാല്‍ മതി!

Last Modified ശനി, 29 ജൂണ്‍ 2019 (15:40 IST)
പലരുടെയും ഉറക്കം പലതരത്തിലാണ്. ചിലര്‍ നൈറ്റ് ഡ്രസ് ഇട്ടാണ് ഉറങ്ങുക. ചിലര്‍ ഓഫീസില്‍ പോകുന്നതുപോലെ തികച്ചും പ്രൊഫഷണലായ ഡ്രസൊക്കെയിട്ടാണ് ഉറങ്ങാന്‍ കിടക്കുക. ചിലര്‍ ഉറങ്ങാന്‍ പോകുന്നതുകണ്ടാല്‍ അവര്‍ പിക്നിക്കിന് പോകുകയാണെന്ന് തോന്നും, അടിപൊളി ഡ്രസൊക്കെയിട്ട്, അണിഞ്ഞൊരുങ്ങി...

എന്നാല്‍ നഗ്‌നരായി ഉറങ്ങുന്നവര്‍ക്കാണ് ഏറ്റവും മികച്ച ഉറക്കം ലഭിക്കുക എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. വസ്ത്രത്തിന്‍റെ പോലും ഭാരമില്ലാതതുകൊണ്ടാകാം, അവര്‍ സമാധാനത്തോടെ നിദ്രയില്‍ മുഴുകുന്നു. എന്നാല്‍ നഗ്‌നരായി ഉറങ്ങിയാല്‍ സാമ്പത്തികമായും മെച്ചമുണ്ടാകും എന്ന് കേട്ടിട്ടുണ്ടോ?

പലരും ഗവേഷണം നടത്തി തെളിയിച്ച കാര്യമാണ്. തുണിയില്ലാതെ കിടന്നുറങ്ങുന്നവര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുമത്രേ. അത് ഏതെങ്കിലും രീതിയിലുള്ള കണ്‍‌കെട്ട് വിദ്യയൊന്നുമല്ല. നഗ്നരായി ഉറങ്ങുമ്പോള്‍ തന്‍റെ ശരീരത്തേക്കുറിച്ചുള്ള ആത്മവിശ്വാസം ഇരട്ടിയാകും. പ്രതിസന്ധികളെയെല്ലാം പുഷ്പം പോലെ നേരിടാന്‍ കഴിയും. ഇത്തരത്തില്‍ ആത്മവിശ്വാസമുള്ളവര്‍ക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്ത് തെളിയിക്കുന്നവര്‍ക്കും താന്‍ ചെയ്യുന്ന ജോലിയില്‍ അസാധാരണമികവ് പുലര്‍ത്താന്‍ കഴിയും. അതോടെ സാമ്പത്തികമായും ഉയര്‍ച്ച നേടും.

എന്തായാലും, നഗ്നയുറക്കം ആര്‍ക്കും പരീക്ഷിച്ചുനോക്കാവുന്നതാണ്. എത്രയും പെട്ടെന്ന് പണക്കാരാവാന്‍ ഇതിലും സിമ്പിളായിട്ടുള്ള മാര്‍ഗം വേറെന്തുണ്ട്!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :