കാളി മസ്ജിദിന്‍റെ മഹാശക്തി

WDWD

പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെ ബാധിച്ചാല്‍ തന്നെ ഏതെങ്കിലും ക്ഷേത്രത്തിലോ പുണ്യകേന്ദ്രങ്ങളിലോ പോയാല്‍ അത് പരിഹരിക്കാനാകുമെന്ന് വിശ്വസിക്കുന്നുണ്ടോ ? ഇപ്രാവശ്യത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ പൈശാചിക ശക്തികളില്‍ നിന്നും മോചനം നേടാന്‍ മനുഷ്യരെ സഹായിക്കുന്ന ഒരു കേന്ദ്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

കാളി മസ്ജിദ് എന്ന പേരിലുള്ള ഈ സ്ഥലത്ത് എല്ലാ വ്യാഴാ‍ഴ്ചയും പൈശാചിക ശക്തികളില്‍ നിന്ന് മോചനം തേടി ഭക്തര്‍ എത്തുന്നു. കാളിമസ്ജിദ് അജ്ഞാതനായ ഒരു ആത്മീയ ഗുരുവിന്‍റെ പേരിലുള്ള പുണ്യസ്ഥലമാണ്. മധ്യപ്രദേശിലെ ദേവാസിലെ ശ്മശാനത്തിന്‍റെ സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രേതബാധ പോലുള്ള ഉപദ്രവങ്ങളുള്ളവര്‍ ആത്മീയ ഗുരുവിന്‍റെ ശവകുടീരത്തിലെത്തി അനുഗ്രഹം വാങ്ങുന്നു.

ഈ ശവകുടീരത്തിന്‍റെ ചരിത്രം സംബന്ധിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. ശവകുടീരത്തിന് 1100 വര്‍ഷം പഴക്കമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് 101 വര്‍ഷത്തെ പഴക്കമാണുളളതെന്നാണ്. അതുപോലെ എപ്പോള്‍ മുതലാണ് ബാധോപദ്രവം ഒഴിപ്പിക്കാന്‍ ഇവിടെ ആള്‍ക്കാര്‍ എത്താന്‍ തുടങ്ങിയതെന്നത് സംബന്ധിച്ചും ആര്‍ക്കും അറിവൊന്നുമില്ല.

ഈ സ്ഥലത്തെ കുറിച്ച് വളരെ പ്രസിദ്ധമായ നിരവധി കഥകളുണ്ട്. അതിലൊന്ന് ഈ കാളി മസ്ജിദിനു സമീപത്തു കൂടി നാഗ്ധാം എന്നൊരു നദി ഒഴികിയിരുന്നു എനാണ് തദ്ദേശ വാസികളുടെ അഭിപ്രായം. എന്നാല്‍ ഇന്നത് വറ്റി വരണ്ടു കഴിഞ്ഞു.

ബാധോപദ്രവത്തില്‍ നിന്ന് മോചനം വേണമെങ്കില്‍ തുടര്‍ച്ചയായി അഞ്ച് വ്യാഴാഴ്ച ഇവിടെ ദര്‍ശനം നടത്തേണ്ടതുണ്ടെന്നാ‍ണ് പുരോഹിതനായ അര്‍ജുന്‍ സിംഗ് പറഞ്ഞത്. ഇങ്ങനെ ചെയ്താല്‍ ബാബ സന്തുഷ്ടനാകുകയും നല്ല ജീവിതം ലഭിക്കുന്നതിന് ബാബയുടെ അനുഗ്രഹം ഉണ്ടാവുകയും ചെയ്യും.

WDWD
കാളി മസ്ജിദിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഇവിടെ ഉര്‍സ് മഹോത്സവം ആഘോഷിക്കാറുണ്ട്. ആചാരപ്രകാരം നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം പാവപ്പെട്ടവര്‍ക്ക് ഭക്ഷനം നല്‍കുന്നു.

ബാബയുടെ കറയറ്റ ഭക്തനായ വമിക് ഷെയിഖിനോട് ചോദിച്ചപ്പോള്‍, തന്‍റെ ജീവിതത്തില്‍ എപ്പോഴൊക്കെ പ്രതിസന്ധി ഉണ്ടായിട്ടുണ്ടൊ അപ്പോഴൊക്കെ ഇവിടെ എത്തി അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. തന്‍റെ എല്ലാ ആഗ്രഹങ്ങളും ബാബ സാധിച്ച് തന്നിട്ടുണ്ടെന്നും ഷെയിഖ് പറയുന്നു. മാറാവ്യാധികളും മാനസിക രോഗങ്ങളുമായി ഇവിടെ എത്തുന്ന നിരവധി പേര്‍ ബാബയുടെ അനുഗ്രഹത്താല്‍ രോഗങ്ങളെല്ലാം മാറി സാധാരണ ജീവിതം നയിക്കുന്നത് തനിക്കറിയാമെന്നും ഷെയ്ഖ് പറഞ്ഞു.

ഈ ശാസ്ത്രയുഗത്തില്‍ പ്രേതബാധയോ, പൈശാചിക ശക്തിയോ ഒന്നും പ്രാധാന്യമര്‍ഹിക്കുന്നില്ല. ഇതൊക്കെ അന്ധ വിശ്വാസങ്ങളാണ്. ഇക്കാലം വരെ ഇത്തരം ശക്തികളെ കുറിച്ച് ആര്‍ക്കും തെളിവുകള്‍ നല്‍കാനായിട്ടില്ല. പിന്നെതിനാണ് ആള്‍ക്കാര്‍ കാളി മസ്ജിദ് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്? ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ക്ക് രോഗമുക്തി ലഭിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം എന്താണ്? ഞങ്ങളെ അറിയിക്കുക....

WEBDUNIA|
ഫോട്ടോഗാലറി കാണുക
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :